അഭിമാനനേട്ടവുമായി മോദി; 'ഗ്ലോബല്‍ ഗോള്‍കീപ്പര്‍' അവാര്‍ഡ് ഏറ്റുവാങ്ങി

Published : Sep 25, 2019, 10:11 AM ISTUpdated : Sep 25, 2019, 10:14 AM IST
അഭിമാനനേട്ടവുമായി മോദി; 'ഗ്ലോബല്‍ ഗോള്‍കീപ്പര്‍' അവാര്‍ഡ് ഏറ്റുവാങ്ങി

Synopsis

ഇന്ത്യയിലെ 130 കോടി ജനങ്ങള്‍ക്ക് ഗ്ലോബല്‍ ഗോള്‍കീപ്പര്‍ അവാര്‍ഡ് സമര്‍പ്പിക്കുന്നുവെന്ന് മോദി പ്രധാനമന്ത്രിയുടെ നേട്ടം സ്വച്ഛ് ഭാരത് അഭിയാനിലൂടെ നല്‍കിയ സംഭാവനകള്‍ക്ക് മഹാത്മ ഗാന്ധിയുടെ 150-ാം ജന്മവാര്‍ഷികം ആഘോഷിക്കുന്ന വേളയിയില്‍ മോദിക്ക് പുരസ്കാരലബ്‍ദി

ന്യൂയോര്‍ക്ക്: രാജ്യാന്തര വേദിയില്‍ വീണ്ടും പുരസ്കാര നേട്ടവുമായി ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി. ബില്‍ ആന്‍ഡ് മിലിന്ദ ഗേറ്റ്സ് ഫൗണ്ടേഷന്‍റെ ഗ്ലോബല്‍ ഗോള്‍കീപ്പര്‍ പുരസ്കാരമാണ് മോദി ഏറ്റുവാങ്ങിയത്. സ്വച്ഛ് ഭാരത് അഭിയാനിലൂടെ വൃത്തിയും പച്ചപ്പ് നിറഞ്ഞതുമായ ഇന്ത്യക്ക് നല്‍കിയ സംഭാവനകള്‍ പരിഗണിച്ചാണ് അവാര്‍ഡ് നല്‍കിയത്.

മോദിയുടെ നേതൃത്വത്തിന് കീഴില്‍ സുരക്ഷിതമായ ശൗചാലയങ്ങളുടെ നിര്‍മ്മാണത്തോടെ ഇന്ത്യക്ക് വന്ന പുരോഗതിയാണ് ഗ്ലോബല്‍ ഗോള്‍കീപ്പര്‍ അവാര്‍ഡ് സൂചിപ്പിക്കുന്നതെന്ന് ഗേറ്റ്സ് ഫൗണ്ടേഷന്‍ വ്യക്തമാക്കി. പാവപ്പെട്ട ജനങ്ങളുടെ ശൗചാലയ സൗകര്യങ്ങള്‍ ഉറപ്പിക്കാന്‍ നിരവധി രാജ്യങ്ങള്‍ക്ക് മാതൃകയാക്കാന്‍ സാധിക്കുന്നതാണ് സ്വച്ഛ് ഭാരത് മിഷനെന്നും ഗേറ്റ്സ് ഫൗണ്ടേഷന്‍ അറിയിച്ചു.

മോദി സര്‍ക്കാര്‍ ആദ്യവട്ടം അധികാരത്തിലെത്തിയ 2014ല്‍ തന്നെ അവതരിപ്പിച്ച മിഷനാണ് സ്വച്ഛ് ഭാരത്. ഇന്ത്യയിലെ 130 കോടി ജനങ്ങള്‍ക്ക് ഗ്ലോബല്‍ ഗോള്‍കീപ്പര്‍ അവാര്‍ഡ് സമര്‍പ്പിക്കുന്നുവെന്ന് നരേന്ദ്ര മോദി പറഞ്ഞു. മഹാത്മ ഗാന്ധിയുടെ 150-ാം ജന്മവാര്‍ഷികം ആഘോഷിക്കുന്ന വേളയിലാണ് ഈ പുരസ്കാരം ലഭിച്ചിരിക്കുന്നത്. അദ്ദേഹത്തിന്‍റെ സ്വപ്നമായ സ്വച്ഛ് ഭാരതിലേക്ക് ഇന്ത്യ കുതിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

നീറ്റ് ചോദ്യപേപ്പർ ചോർച്ച: അറസ്റ്റിലായവരിൽ യുവമോർച്ച നേതാവും സഹോദരനും, 30 ലക്ഷം രൂപ നൽകി ചോദ്യപേപ്പർ വാങ്ങി
നിർണായക ഉത്തരവുമായി കോൺഗ്രസ് സർക്കാർ; 2022ലെ വിവാദ ഹിജാബ് നയത്തിൽ മാറ്റം, കാവി ഷാളിന് അനുമതിയില്ലെന്ന് കർണാടകയിൽ ഉത്തരവ്