യുഎസ് സെനറ്ററുടെ ഭാര്യയോട് ക്ഷമാപണം നടത്തി നരേന്ദ്രമോദി: വീഡിയോ

Published : Sep 23, 2019, 05:49 PM ISTUpdated : Sep 23, 2019, 05:59 PM IST
യുഎസ് സെനറ്ററുടെ ഭാര്യയോട് ക്ഷമാപണം നടത്തി നരേന്ദ്രമോദി: വീഡിയോ

Synopsis

ജോണ്‍ കോര്‍നിന്‍റെ ഭാര്യ സാന്‍ഡിയെ അഭിസംബോധന ചെയ്ത് സംസാരിക്കുന്ന നരേന്ദ്രമോദിയെയാണ് വീഡിയോയില്‍ കാണാന്‍ സാധിക്കുക. 

ഹൂസ്റ്റണ്‍: യുഎസ് സെനറ്റര്‍ ജോണ്‍ കോര്‍നിന്‍റെ ഭാര്യയോട് മാപ്പ് പറഞ്ഞ് നരേന്ദ്രമോദി. 'ഹൗഡി മോദി' ചടങ്ങില്‍ പങ്കെടുക്കാനായി അമേരിക്കയില്‍ എത്തിയപ്പോഴാണ് സംഭവം. യുഎസ് സെനറ്റര്‍ ജോണ്‍ കോര്‍നിന്‍റെ ഭാര്യ സാന്‍ഡിയുടെ 60- മത്തെ പിറന്നാള്‍ ദിനമായിരുന്നു ഇന്നലെ. എന്നാല്‍ പിറന്നാള്‍ ദിനത്തില്‍ ഭാര്യയ്ക്കൊപ്പം സമയം ചിലവിടാതെ ജോണ്‍ കോര്‍നിന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഒപ്പമായിരുന്നു ഉണ്ടായിരുന്നത്. ഇതേത്തുടര്‍ന്നാണ് സാന്‍ഡിയെ മോദി ആശ്വസിപ്പിക്കുകയും പിറന്നാള്‍ ദിനത്തില്‍ ഭര്‍ത്താവ് തന്നോടൊപ്പമായിരുന്നതിന് ക്ഷമാപണം നടത്തുകയും ചെയ്തത്. 

പ്രധാനമന്ത്രിയുടെ ഓഫീസാണ് ഇതിന്‍റെ വീഡിയോ പുറത്തുവിട്ടത്. ജോണ്‍ കോര്‍നിന്‍റെ ഭാര്യ സാന്‍ഡിയെ അഭിസംബോധന ചെയ്ത് സംസാരിക്കുന്ന മോദിയെയും ജോണ്‍ കോര്‍നിനെയും വീഡിയോയില്‍ കാണാം. 

'നിങ്ങളുടെ പിറന്നാള്‍ ദിനത്തില്‍ നിങ്ങള്‍ക്കൊപ്പമുണ്ടായിരിക്കേണ്ടിയിരുന്ന നിങ്ങളുടെ ജീവിതപങ്കാളി എന്നോടൊപ്പമായിരുന്നു ഉണ്ടായിരുന്നത്. അതില്‍ ഞാന്‍ നിങ്ങളോട് ക്ഷമാപണം നടത്തുകയാണ്. സ്വാഭാവികമായും നിങ്ങള്‍ക്ക് അസൂയയുണ്ടാകും. ഈ പിറന്നാള്‍ ദിനത്തില്‍ എന്‍റെ എല്ലാ ആശംസകളും അറിയിക്കുകയാണ്'. ഏറ്റവും സന്തോഷകരമായ ജീവിതമാകട്ടെ നിങ്ങള്‍ക്ക് മുന്നോട്ടുള്ളതെന്നും നരേന്ദ്ര മോദി ആശംസിച്ചു.

"

അമേരിക്കയിലെ ഇന്ത്യൻ സമൂഹം പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് നൽകുന്ന സ്വീകരണ പരിപാടിയായ 'ഹൗഡി, മോദിയില്‍ പങ്കെടുക്കാനായി എത്തിയതായിരുന്നു ജോണ്‍ കോര്‍നിനും ഭാര്യ സാന്‍ഡിയും. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

സൂരജ്‍ക്കുണ്ട് കലാമേളക്കിടെ ഭീമൻ യന്ത്ര ഊഞ്ഞാൽ തകർന്നുവീണ് അപകടം, പൊലീസുകാരൻ കൊല്ലപ്പെട്ടു, 13 പേർക്ക് പരിക്ക്; അന്വേഷണം പ്രഖ്യാപിച്ച് ഹരിയാന സർക്കാർ
പറഞ്ഞതും വാട്സ് ആപ്പ് ചാറ്റും തമ്മിൽ പൊരുത്തപ്പെടുന്നില്ല; രണ്ട് കോടി തിരിമറി നടത്തിയെന്ന പരാതിയിൽ വനിതാ പൊലീസ് ഉദ്യോഗസ്ഥക്ക് സസ്പെൻഷൻ