
ദില്ലി: ശ്രീ നാരായണ ഗുരു ജയന്തി ദിനത്തിൽ അദ്ദേഹത്തിന് ആദരമർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ദൂരക്കാഴ്ചയുള്ള ദർശകനായിരുന്നു നാരായണ ഗുരുവെന്നും അദ്ദേഹത്തിന്റെ ആശയങ്ങൾ ഇന്ത്യയിലുടനീളം അനേകർക്ക് കരുത്ത് പകരുമെന്നും പ്രധാനമന്ത്രി പറഞ്ഞു.
"ആരാധ്യനായ ശ്രീനാരായണഗുരുവിനു അദ്ദേഹത്തിന്റെ ജയന്തിയിൽ ഞാൻ പ്രണാമങ്ങൾ അർപ്പിക്കുന്നു. അദ്ദേഹത്തിന്റെ ജീവിതവും കൃതികളും ആത്മീയതയുടെയും സാമൂഹിക പരിഷ്കരണത്തിന്റെയും സമന്വയത്തിന്റെ പ്രതീകമാണ്. സ്ത്രീകളുടെ വിദ്യാഭ്യാസത്തിനും ശാക്തീകരണത്തിനും അദ്ദേഹം ഊന്നൽ നൽകി. ദൂരക്കാഴ്ചയുള്ള ദർശകനായിരുന്നു അദ്ദേഹം, അദ്ദേഹത്തിന്റെ ആശയങ്ങൾ ഇന്ത്യയിലുടനീളം അനേകർക്ക് കരുത്ത് പകരുന്നു", പ്രധാനമന്ത്രി ട്വിറ്ററിൽ കുറിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam