മോദിയുടെ അമേരിക്കൻ സന്ദർശനത്തിൽ റഷ്യ-യുക്രെയിൻ സംഘർഷവും ചർച്ചയാകും, സ്ഥിരീകരിച്ച് വിദേശകാര്യമന്ത്രാലയം

Published : Sep 19, 2024, 06:59 PM ISTUpdated : Sep 19, 2024, 07:00 PM IST
മോദിയുടെ അമേരിക്കൻ സന്ദർശനത്തിൽ റഷ്യ-യുക്രെയിൻ സംഘർഷവും ചർച്ചയാകും, സ്ഥിരീകരിച്ച് വിദേശകാര്യമന്ത്രാലയം

Synopsis

ഡോണൾഡ് ട്രംപുമായി മോദി കൂടിക്കാഴ്ച നടത്തുമോ എന്ന് വിദേശകാര്യ സെക്രട്ടറി സ്ഥിരീകരിച്ചില്ല. ചില കൂടിക്കാഴ്ചകൾ ആലോചനയിലാണെന്ന് വിക്രം മിസ്രി പറഞ്ഞു

ദില്ലി : റഷ്യ-യുക്രെയിൻ സംഘർഷം അവസാനിപ്പിക്കാനുള്ള തുടർചർച്ചകൾ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അമേരിക്കൻ സന്ദർശനത്തിൽ നടക്കുമെന്ന് സ്ഥിരീകരിച്ച് വിദേശകാര്യ മന്ത്രാലയം. അമേരിക്കൻ പ്രസിഡൻറ് ജോ ബൈഡനുമായി പ്രധാനമന്ത്രി ഇക്കാര്യം ചർച്ച ചെയ്യുമെന്ന് വിദേശകാര്യ സെക്രട്ടറി വിക്രം മിശ്രി അറിയിച്ചു. സമവായത്തിന് ശ്രമിക്കുമന്നും എന്ത് ഫലം ഉണ്ടാകുമെന്ന് ഇപ്പോൾ പറയാനാവില്ലെന്നും വിദേശകാര്യ സെക്രട്ടറി വ്യക്തമാക്കി. 

മലപ്പുറത്ത് 7 പേർക്ക് നിപ രോഗലക്ഷണം, എം പോക്സ് സമ്പർക്ക പട്ടികയിൽ 23 പേർ; നിർദ്ദേശങ്ങൾ പാലിക്കണമെന്ന് മന്ത്രി

ഡോണൾഡ് ട്രംപുമായി മോദി കൂടിക്കാഴ്ച നടത്തുമോ എന്ന് വിദേശകാര്യ സെക്രട്ടറി സ്ഥിരീകരിച്ചില്ല. ചില കൂടിക്കാഴ്ചകൾ ആലോചനയിലാണെന്ന് വിക്രം മിസ്രി പറഞ്ഞു. ശനിയാഴ്ച പുലർച്ചെ അമേരിക്കയ്ക്ക് തിരിക്കുന്ന മോദി ആദ്യം ക്വാഡ് ഉച്ചകോടിയിൽ പങ്കെടുക്കും. പിന്നീട് ന്യൂയോർക്കിൽ യുഎൻ സംഘടിപ്പിക്കുന്ന ഭാവിയുടെ ഉച്ചകോടിയിലും മോദി സംസാരിക്കും. ഇന്ത്യൻ സമൂഹത്തിൻറെ സ്വീകരണ ചടങ്ങിലും മോദി പങ്കെടുക്കും. 

വിവാഹ വീട്ടില്‍ നിന്ന് മോഷണം പോയത് 17 പവന്‍, ഇന്ന് വീണ്ടും ഞെട്ടൽ; ആഭരണങ്ങള്‍ വീടിന് മുന്നിൽ ഉപേക്ഷിച്ച നിലയിൽ

 

 

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

അം​ഗൻവാടിക്ക് പുറത്ത് പൊരിവെയിലിൽ കുട്ടികൾക്കൊപ്പം പാത്രത്തിൽ ഭക്ഷണം കഴിക്കുന്ന ആടുകൾ; മധ്യപ്രദേശിൽ അന്വേഷണത്തിന് ഉത്തരവ്
'ശരിക്കും ഭയന്ന് വിറച്ച് ഏറെ നേരം', ആര്‍പിഎഫ് സഹായത്തിനെത്തും വരെ ട്രെയിൻ ടോയ്‌ലറ്റിൽ കുടുങ്ങി യാത്രക്കാരി, വീഡിയോ