കേന്ദ്ര ബജറ്റ് സമ്മേളനം: പ്രശ്നങ്ങള്‍ ഉന്നയിക്കുന്നതിലുപരി പരിഹാരം നിര്‍ദേശിക്കുന്നിടത്താണ് വിജയം; ബജറ്റ് സമ്മേളനത്തെ ക്രിയാത്മകമാക്കി വിനിയോഗിക്കണമെന്ന് പ്രധാനമന്ത്രി

Published : Jan 29, 2026, 03:18 PM IST
modi

Synopsis

കേന്ദ്ര ബജറ്റ് സമ്മേളനത്തെ ക്രിയാത്മകമാക്കി വിനിയോഗിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. പ്രശ്നങ്ങള്‍ ഉന്നയിക്കുന്നതിലുപരി പരിഹാരം നിര്‍ദേശിക്കുന്നിടത്താണ് വിജയമെന്നും ആ മാതൃക വേണം പിന്തുടരാനെന്നും പ്രധാനമന്ത്രി പറഞ്ഞു. 

ദില്ലി: ബജറ്റ് സമ്മേളനത്തെ ക്രിയാത്മകമാക്കി വിനിയോഗിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. തുടര്‍ച്ചയായി ഒന്‍പതാം തവണ ബജറ്റ ്അവതരിപ്പിക്കുന്ന വനിത ധനമന്ത്രിയെന്ന റെക്കോര്‍ഡ് നിര്‍മ്മല സീതാരാമന് സ്വന്തമാകുകയാണെന്നും പാര്‍ലമെന്‍റില്‍ മാധ്യമങ്ങളെ കണ്ട പ്രധാനമന്ത്രി പറഞ്ഞു. യൂറോപ്യന്‍ യൂണിയനുമായുള്ള കരാര്‍ ഇന്ത്യയുടെ ഗുണമേന്മയും നിലവാരവുമുള്ള ഉത്പന്നങ്ങള്‍ക്ക് മികച്ച വിപണിയൊരുക്കുമെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. പ്രശ്നങ്ങള്‍ ഉന്നയിക്കുന്നതിലുപരി പരിഹാരം നിര്‍ദേശിക്കുന്നിടത്താണ് വിജയമെന്നും ആ മാതൃക വേണം പിന്തുടരാനെന്നും എംപിമാര്‍ക്കുള്ള സന്ദേശമായി പ്രധാനമന്ത്രി പറഞ്ഞു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

അജിത് ദാദ അമർ രഹേ, മുദ്രാവാക്യങ്ങളിൽ വിതുമ്പി ബാരാമതി; അജിത് പവാറിന് ഔദ്യോഗിക ബഹുമതികളോടെ വിട നൽകി രാജ്യം
ട്രംപിൻ്റെ കോലം കത്തിക്കുന്നതിനിടെ പൊള്ളലേറ്റ സിപിഎം ബ്രാഞ്ച് സെക്രട്ടറി ചികിത്സയിലിരിക്കെ മരിച്ചു; സംഭവം തമിഴ്‌നാട്ടിലെ നാഗപട്ടണത്ത്