
ദില്ലി: ചിങ്ങമാസത്തിൽ കേരളീയർക്ക് ആശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ട്വിറ്ററിലൂടെ ആയിരുന്നു അദ്ദേഹത്തിന്റെ ആശംസ. മലയാളത്തിലും ഇംഗ്ലീഷിലുമായിരുന്നു മോദിയുടെ ആശംസ ട്വീറ്റ്.
"ചിങ്ങമാസം ആഗതമായ ഈ വേളയിൽ, എല്ലാവർക്കും, പ്രത്യേകിച്ച് എന്റെ മലയാളി സഹോദരങ്ങൾക്ക് ആശംസകൾ നേരുന്നു. വരുന്ന വർഷം എല്ലാവർക്കും വിജയവും നല്ല ആരോഗ്യവും സമൃദ്ധിയും കൈവരുത്തട്ടെ എന്ന് ഞാൻ പ്രാർത്ഥിക്കുന്നു" പ്രധാനമന്ത്രി ട്വിറ്ററിൽ കുറിച്ചു. ട്വീറ്റ് വന്ന് കുറച്ച് സമയങ്ങൾക്കുള്ളിൽ തന്നെ നിരവധി പേരാണ് പ്രധാനമന്ത്രിക്ക് മറുപടി ആശംസയുമായി എത്തിയത്. ശോഭാ സുരേന്ദ്രൻ ഉൾപ്പെടെയുള്ളവർ അദ്ദേഹത്തിന് ആശംസ നല്‍കിയിട്ടുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam