ബാരാമുള്ളയിലെ ഭീകരാക്രമണത്തിൽ തിരിച്ചടിച്ച് സുരക്ഷാസേന; ഒരു ഭീകരനെ വധിച്ചു

Published : Aug 17, 2020, 02:43 PM IST
ബാരാമുള്ളയിലെ ഭീകരാക്രമണത്തിൽ തിരിച്ചടിച്ച് സുരക്ഷാസേന;  ഒരു ഭീകരനെ വധിച്ചു

Synopsis

രാവിലെ ഒമ്പത് മണിയോടെയാണ് ബാരാമുള്ളയിലെ കെരാരി മേഖലയിൽ സുരക്ഷാ ജോലിയിലായിരുന്ന സംഘത്തിന് നേരെ ഭീകരര‍ർ വെടിവച്ചത്. 

കശ്‍മീര്‍: ജമ്മുകശ്മീരിലെ ബാരാമുള്ളയിലെ ഭീകരാക്രമണത്തിൽ തിരിച്ചടിച്ച് സുരക്ഷാസേന. സൈന്യം പ്രദേശത്ത് നടത്തിയ തെരച്ചിലിൽ ഒരു ഭീകരനെ വധിച്ചു. ഇയാളിൽ നിന്നും ആയുധങ്ങളും കണ്ടെത്തി. മുന്ന് ഭീകരരാണ് ആക്രമണം നടത്തിയതെന്നാണ് പൊലീസ് നിഗമനം. മറ്റ് രണ്ട് ഭീകരർ ഒളിച്ചിരിക്കുന്നുവെന്ന വിവരത്തെ തുടർന്ന് പ്രദേശത്ത് തെരച്ചിൽ
തുടരുകയാണ്. 

രാവിലെ ഒമ്പത് മണിയോടെയാണ് ബാരാമുള്ളയിലെ കെരാരി മേഖലയിൽ സുരക്ഷാ ജോലിയിലായിരുന്ന സംഘത്തിന് നേരെ ഭീകരര‍ർ വെടിവച്ചത്. തുടർന്ന് സുരക്ഷാസേന തിരിച്ചടിച്ചു. പതിനഞ്ച് മിനിറ്റോളം ഏറ്റുമുട്ടലിൽ രണ്ട് സിആർപിഎഫ് ജവാൻമാർക്കൊപ്പം  ജമ്മുകശ്മീർ പൊലീസിലെ സെപ്ഷ്യൽ പൊലീസ് ഓഫീസർ മുസഫർ അഹമ്മദും വീരമൃത്യു വരിച്ചിരുന്നു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

'ഇന്ത്യ ഒരു ഹിന്ദു രാഷ്ട്രം'; വിവാദ പ്രസ്‌താവനയുമായി ആർഎസ്എസ് മേധാവി; ഭരണഘടനാപരമായ പ്രഖ്യാപനം ആവശ്യമില്ലെന്നും മോഹൻ ഭാഗവത്
പദവിയാണ്, ജന്മാവകാശമല്ലെന്ന് കേന്ദ്ര ആരോഗ്യമന്ത്രി; '35 ലക്ഷം വരെയാണ് ഓരോ സീറ്റിനും ചെലവ്, രാജ്യത്തോട് മെഡിക്കൽ വിദ്യാർത്ഥികൾ കടപ്പെട്ടിരിക്കുന്നു'