ബിഹാർ വ്യാജമദ്യദുരന്തം: മരണം 82, അന്വേഷണം പ്രഖ്യാപിച്ച് ദേശീയ മനുഷ്യാവകാശ കമ്മീഷൻ

By Web TeamFirst Published Dec 17, 2022, 9:32 PM IST
Highlights

സരൺ ജില്ലയിൽ മാത്രം ഇതുവരെ 74 മരണം റിപ്പോർട്ട് ചെയ്തു. 25 പേർക്ക് കാഴ്ച നഷ്ടപ്പെട്ടു. 30 പേ‌ർ വിവിധ ആശുപത്രികളിലായി ചികിത്സയിലാണ്. 

പാറ്റ്‍ന: ബിഹാർ വ്യാജമദ്യദുരന്തത്തിൽ അന്വേഷണം പ്രഖ്യാപിച്ച് ദേശീയ മനുഷ്യാവകാശ കമ്മീഷൻ. മനുഷ്യാവകാശ കമ്മീഷന്‍റെ സംഘത്തെ ബിഹാറിലേക്ക് അയച്ച് അന്വേഷിക്കും. ദുരന്തത്തിൽ മരണം 82 ആയി. ഇന്ന് 16 പേരാണ് മരിച്ചത്. സരൺ ജില്ലയിൽ മാത്രം ഇതുവരെ 74 മരണം റിപ്പോർട്ട് ചെയ്തു. 25 പേർക്ക് കാഴ്ച നഷ്ടപ്പെട്ടു. 30 പേ‌ർ വിവിധ ആശുപത്രികളിലായി ചികിത്സയിലാണ്. ഇതിൽ 12 പേരുടെ നില ഗുരുതരമാണ്. മരണ സംഖ്യ വിവിധ ജില്ലകളിൽ ഉയർന്നതോടെ എല്ലാ പൊലീസ് സ്റ്റേഷനുകളിലും അനധികൃത മദ്യവിൽപന സംബന്ധിച്ച് അന്വേഷണം കർശനമാക്കാൻ സർക്കാർ നിർദേശിച്ചു. ജുഡീഷ്യൽ അന്വേഷണം വേണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. ഇരുന്നൂറിലധികം പേർ സംസ്ഥാനത്ത് വിഷമദ്യം കുടിച്ച് മരിച്ചിട്ടുണ്ടെന്നും നിതീഷ് കുമാർ സർക്കാർ യഥാർത്ഥ വിവരങ്ങൾ പുറത്ത് വിടാത്തതാണെന്നും എൽജെപി നേതാവ് ചിരാഗ് പാസ്വാൻ ആരോപിച്ചു. അനധികൃത മദ്യ വിൽപനയുമായി ബന്ധപ്പെട്ട് 213 പേരാണ് ബിഹാറില്‍ അറസ്റ്റിലായത്.

click me!