ദേശീയ നേതൃത്വം ഇടപെട്ടു: ചത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗേലിനെ മാറ്റിയേക്കും

By Web TeamFirst Published Aug 27, 2021, 6:56 PM IST
Highlights

ചത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗേലിനെ മാറ്റിയേക്കും. രണ്ടര വര്‍ഷത്തിന് ശേഷം മുഖ്യമന്ത്രി സ്ഥാനത്തുനിന്നും മാറണമെന്ന മുൻധാരണ ഭൂപേഷ് ബാഗേൽ പാലിക്കണമെന്ന് കോണ്‍ഗ്രസ് ദേശീയ നേതൃത്വം നിര്‍ദ്ദേശിക്കും. 

റായ്പൂർ: ചത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗേലിനെ മാറ്റിയേക്കും. രണ്ടര വര്‍ഷത്തിന് ശേഷം മുഖ്യമന്ത്രി സ്ഥാനത്തുനിന്നും മാറണമെന്ന മുൻധാരണ ഭൂപേഷ് ബാഗേൽ പാലിക്കണമെന്ന് കോണ്‍ഗ്രസ് ദേശീയ നേതൃത്വം നിര്‍ദ്ദേശിക്കും. 

എംഎൽഎമാരെ അണിനിരത്തി അധികാരത്തിൽ തുടരാനുള്ള നീക്കങ്ങളാണ് ഭൂപേഷ് ബാഗേൽ നടത്തുന്നത്. ബാഗേലിനെ മാറ്റിയില്ലെങ്കിൽ രാജിവെക്കുമെന്ന് അടുത്ത മുഖ്യമന്ത്രിയാകേണ്ട ആരോഗ്യ മന്ത്രി ടിഎസ് സിംഗ് ദേവ് അറിയിച്ചു.  ഇതിനിടെ പഞ്ചാബിലെ പ്രതിസന്ധിയും രൂക്ഷമായി തുടരുകയാണ്. അടുത്തിടെ പിസിസി അധ്യക്ഷനാക്കിയ നവ്ജ്യോത് സിംഗ് സിദ്ദുവിനെ മാറ്റുമെന്ന സൂചനയും പുറത്തുവന്നു.

കോൺഗ്രസ് നേതൃത്വം  ആവശ്യപ്പെട്ടാൽ മുഖ്യമന്ത്രി സ്ഥാനമൊഴിയാൻ തയ്യാറാണെന്ന് ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ഭാഗേൽ വ്യക്തമാക്കിയിരുന്നു. സോണിയ ഗാന്ധിയും രാഹുൽ ഗാന്ധിയുമാണ് തന്നെ മുഖ്യമന്ത്രിയാക്കിയത്. രണ്ടര വർഷമായി രാഷ്ട്രീയ അസ്ഥിരത ഉണ്ടാക്കാൻ  നോക്കിയവരുടെ  ശ്രമങ്ങൾ വിജയിച്ചില്ല എന്നും അദ്ദേഹം പറഞ്ഞു.

അതേസമയം ഛത്തീസ്ഗഡ് പ്രശ്നം സംബന്ധിച്ച് ഹൈക്കമാന്‍റ്  ചർച്ച നടത്തി. ഭൂപേഷ് ഭാഗേലും മന്ത്രി ടിഎസ് സിങ് ഡിയോയും ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലുമായി പ്രത്യേകം കൂടിക്കാഴ്ച നടത്തി. നേരത്തെ ഇരുവരും രാഹുല്‍ഗാന്ധിയെ കണ്ടിരുന്നു. ഭാഗേല്‍ മുഖ്യമന്ത്രിയായി രണ്ടര വർഷം പൂര്‍ത്തിയായ സാഹചര്യത്തില്‍  തന്നെ മുഖ്യമന്ത്രിയാക്കണമെന്നാണ് ടിഎസ് സിങ് ഡിയോയുടെ ആവശ്യം.

click me!