മൂന്നാംഘട്ട സമരപരിപാടികൾ പ്രഖ്യാപിച്ച് കർഷക സംഘടനകൾ; സെപ്റ്റംബര്‍ 25 ന് ഭാരത് ബന്ദ്

By Web TeamFirst Published Aug 27, 2021, 6:45 PM IST
Highlights

കഴിഞ്ഞ രണ്ട് ദിവസമായി കർഷക സംഘടനകൾ വിളിച്ച് ചേര്‍ത്ത ദേശീയ കൺവെൻഷനിലാണ് ഇതുസംബന്ധിച്ച തീരുമാനം എടുത്തത്. 

ദില്ലി: കാർഷികനിയമങ്ങൾക്കെതിരെ മൂന്നാംഘട്ട സമരപരിപാടികൾ പ്രഖ്യാപിച്ച് കർഷകസംഘടനകൾ. പ്രതിഷേധത്തിന്‍റെ  ഭാഗമായി അടുത്തമാസം 25 ന് ഭാരത് ബന്ദ് നടത്തും. സമരം രാജ്യവ്യാപകമാക്കുന്നതിന്‍റെ ഭാഗമയി സംയുക്ത കിസാൻ മോർച്ചയുടെ കമ്മറ്റികൾ എല്ലാ സംസ്ഥാനങ്ങളിലും രൂപീകരിക്കും. കഴിഞ്ഞ രണ്ട് ദിവസമായി കർഷക സംഘടനകൾ വിളിച്ച് ചേര്‍ത്ത ദേശീയ കൺവെൻഷനിലാണ് ഇതുസംബന്ധിച്ച തീരുമാനം എടുത്തത്. ഉത്തർപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് ബിജെപിക്കെതിരെ കർഷക സംഘടനകൾ നടത്തുന്ന മിഷൻ യുപിയുടെ ഭാഗമായി സെപ്റ്റംബര്‍ അഞ്ചിന് മുസഫർനഗറിൽ മഹാപഞ്ചായത്ത് നടത്തും. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona.

click me!