'നാ​ഗ്പൂരിൽനിന്ന് മുറി ട്രൗസർ ധരിച്ച് പ്രസം​ഗിക്കുന്നതല്ല ദേശീയത', ആർഎസ്എസിനെ കടന്നാക്രമിച്ച് സച്ചിൻ പൈലറ്റ്

Published : Jan 04, 2021, 01:46 PM IST
'നാ​ഗ്പൂരിൽനിന്ന് മുറി ട്രൗസർ ധരിച്ച് പ്രസം​ഗിക്കുന്നതല്ല ദേശീയത', ആർഎസ്എസിനെ കടന്നാക്രമിച്ച് സച്ചിൻ പൈലറ്റ്

Synopsis

പുതിയ കാർഷിക നിയമം വഴി ബിജെപി കർഷകരെ ഇരുട്ടിലേക്ക് തള്ളിവിടുകയാണെന്നും സച്ചിൻ പൈലറ്റ്...

ദില്ലി: ആർഎസ്എസിനെയും ആർഎസ്എസ് നേതാക്കളെയും കടന്നാക്രമിച്ച് കോൺ​ഗ്രസ് നേതാവ് സച്ചിൻ പൈലറ്റ്. നാ​ഗ്പൂരിൽ നിന്ന് മുട്ടറ്റം ഇറക്കമുള്ള ട്രൗസർ ധരിച്ച് പ്രസം​ഗിക്കുന്നതല്ല ദേശീയതയെന്നും പകരം കർഷകരുടെ ക്ഷേമത്തിനൊപ്പം നിൽക്കുന്നതാണ് ദേശീയതയെന്നും സച്ചിൻ പൈലറ്റ് പറഞ്ഞു. ആർഎസ്എസിന്റെ പേരെടുത്ത് പറയാതെയാണ് സച്ചിന്റെ കടന്നാക്രമണം. 

പുതിയ കാർഷിക നിയമം വഴി ബിജെപി കർഷകരെ ഇരുട്ടിലേക്ക് തള്ളിവിടുകയാണെന്നും രാജസ്ഥാൻ മുൻ  ഉപമുഖ്യമന്ത്രി സച്ചിൻ പൈലറ്റ് വ്യക്തമാക്കി. ഏതെങ്കിലും തീരുമാനത്തിൽ നിന്ന് പിന്മാറിയാൽ സർക്കാർ പരാജയപ്പെടില്ലെന്ന് കേന്ദ്രം മനസ്സിലാക്കണമെന്നും സച്ചിൻ പൈലറ്റ് ആവശ്യപ്പെട്ടു. 
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

'ഡയപ്പർ രക്ഷയായി', 20 ദിവസം പ്രായമുള്ള കുഞ്ഞിനെ കിണറ്റിലിട്ട് കുരങ്ങന്മാർ, മുങ്ങിപ്പോകാതെ കാത്തത് ഡയപ്പർ
'വിംഗ്‌സ് ഇന്ത്യ'യിൽ താരമായി എയർ ഇന്ത്യ എക്സ്പ്രസ്; കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന്‍റെ പുരസ്‌കാരം