രാജ്യത്ത് കര്‍ഷക പ്രക്ഷോഭം ശക്തം, ഘടകകക്ഷികൾ കേന്ദ്രത്തിനെതിരെ; കോണ്‍ഗ്രസ് ദേശീയ പ്രക്ഷോഭത്തിനും തുടക്കം

Published : Sep 24, 2020, 01:04 PM IST
രാജ്യത്ത് കര്‍ഷക പ്രക്ഷോഭം ശക്തം, ഘടകകക്ഷികൾ കേന്ദ്രത്തിനെതിരെ; കോണ്‍ഗ്രസ് ദേശീയ പ്രക്ഷോഭത്തിനും തുടക്കം

Synopsis

താങ്ങുവില കാര്‍ഷിക ബില്ലിന്‍റെ ഭാഗമാക്കണമെന്ന പ്രതിപക്ഷ നിലപാടിനെ പിന്തുണച്ച് എൻഡിഎ സഖ്യകക്ഷിയായ ജെഡിയുവും രംഗത്തെത്തിയത് കേന്ദ്ര സര്‍ക്കാരിനെ പ്രതിരോധത്തിലാക്കി

ദില്ലി: കാര്‍ഷിക ബില്ലുകൾക്കെതിരെ കര്‍ഷകരുടെ പ്രക്ഷോഭം രാജ്യവ്യാപകമായി ശക്തമായി തുടരുന്നു. പഞ്ചാബിൽ കര്‍ഷകര്‍ ട്രെയിനുകൾ തടഞ്ഞിട്ടു. റെയിൽവെ ട്രാക്കുകളിൽ കുത്തിരുന്ന് ഇന്നുമുതൽ 26 വരെ പഞ്ചാബിലെ കര്‍ഷകര്‍ ട്രെയിൻ തടഞ്ഞ് പ്രതിഷേധിക്കുകയാണ്. കോണ്‍ഗ്രസിന്‍റെ രാജ്യവ്യാപക പ്രക്ഷോഭവും ഇന്ന്  തുടങ്ങി. പാര്‍ടി ജനറൽ സെക്രട്ടറിമാരുടെ വാര്‍ത്താ സമ്മേളനങ്ങൾ വിവിധ സംസ്ഥാനങ്ങളിൽ നടക്കും. 28 ന് രാജ്ഭവനിലേക്ക് കര്‍ഷക മാര്‍ച്ചുകൾ നടത്തി ഗവര്‍ണര്‍മാര്‍ക്ക് നിവേദനം നൽകും. രണ്ട് കോടി ഒപ്പുശേഖരണം നടത്തി രാഷ്ട്രപതിക്ക് അയക്കാനും കോണ്‍ഗ്രസ് തീരുമാനിച്ചിട്ടുണ്ട്. മറ്റ് പ്രതിപക്ഷ പാര്‍ടികളും കര്‍ഷക പ്രക്ഷോഭങ്ങളിൽ അണിനിരക്കും. 

നാളെയാണ് കര്‍ഷക സംഘടനകൾ സംയുക്തമായി പ്രഖ്യാപിച്ച ഭാരത് ബന്ദ്. അതിനിടെ താങ്ങുവില കാര്‍ഷിക ബില്ലിന്‍റെ ഭാഗമാക്കണമെന്ന പ്രതിപക്ഷ നിലപാടിനെ പിന്തുണച്ച് എൻഡിഎ സഖ്യകക്ഷിയായ ജെഡിയുവും രംഗത്തെത്തിയത് കേന്ദ്ര സര്‍ക്കാരിനെ പ്രതിരോധത്തിലാക്കി. പ്രക്ഷോഭങ്ങൾ ശക്തമാകുന്നതിനിടെയാണ് താങ്ങുവില ഇല്ലാതാകുന്നതിൽ ആശങ്ക അറിയിച്ച് എൻഡിഎ സഖ്യകക്ഷിയായ ജെഡിയു കൂടി രംഗത്തെത്തിയത്. താങ്ങുവില ഇല്ലാതാക്കുമെന്ന് എവിടെയും പറഞ്ഞിട്ടില്ലെന്ന വിശദീകരണം തൊട്ടുപിന്നാലെ കേന്ദ്ര കൃഷിമന്ത്രി നരേന്ദ്ര സിംഗ് തോമര്‍ തന്നെ നൽകി.

ബീഹാറിൽ തെരഞ്ഞെടുപ്പ് പ്രചരണം തുടരുമ്പോൾ കാര്‍ഷിക ബില്ലിനോടുള്ള ജെഡിയു നിലപാട് പ്രതിപക്ഷത്തിന് ആയുധമാകും. അകാലിദളിന്‍റെ രാജിയും ജെജെപി നിലപാടും ഇപ്പോൾ ജെഡിയു വിയോജിപ്പും സര്‍ക്കാരിനെ തലവേദനയാണ്. ബില്ലുകൾക്കെതിരെ പ്രതിഷേധിച്ചതിന് അച്ചടക്ക നടപടി നേരിട്ട രാജ്യസഭയിലെ സിപിഎം അംഗങ്ങളായ എളമരം കരീം, കെകെ.രാഗേഷ് എന്നിവര്‍ ഹരിയാനയിലെ ജിന്ദി നടക്കുന്ന കര്‍ഷക സമരത്തിൽ പങ്കെടുത്തു. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ലക്ഷ്യം മമതയും ബിജെപിയും, ബാബറി മസ്ജിദ് മാതൃകയിലെ പള്ളിക്ക് തറക്കല്ലിട്ട ഹുമയൂൺ കബീർ പുതിയ രാഷ്ട്രീയ പാർട്ടി പ്രഖ്യാപിച്ചു
നാഷണൽ ഹെറാൾഡ് കേസിൽ സോണിയ ഗാന്ധിക്കും രാഹുൽ ഗാന്ധിക്കും പുതിയ കുരുക്ക്, ഇഡിയുടെ അപ്പീലിൽ ദില്ലി ഹൈക്കോടതി നോട്ടീസയച്ചു