
അമൃത്സർ: പഞ്ചാബ് പിസിസി പ്രസിഡണ്ടായി നവജ്യോത് സിങ് സിദ്ദു ഇന്ന് അധികാരമേൽക്കും. മുഖ്യമന്ത്രി അമരീന്ദർ സിങ്ങും ചടങ്ങിൽ പങ്കെടുക്കും. സിദ്ദു ക്ഷണിച്ചതിന് പിന്നാലെയാണ് ചടങ്ങിൽ പങ്കെടുക്കാനുള്ള മുഖ്യമന്ത്രിയുടെ തീരുമാനം. വർക്കിങ് പ്രസിഡന്റുമാർ കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയെ നേരിട്ട് കണ്ട് 50 എംഎൽഎമാർ ഒപ്പിട്ട കത്തും സിദ്ദു സ്വന്തം നിലയിൽ എഴുതിയ ക്ഷണക്കത്തും കൈമാറുകയായിരുന്നു. രാവിലെ 11മണിക്ക് ചണ്ഡീഗഡിലെ കോൺഗ്രസ് ഭവനിൽ വെച്ചാണ് അധ്യക്ഷ ചുമതല ഏറ്റെടുക്കുക. മാപ്പ് പറയാതെ സിദ്ദുവിനെ നേരിൽ കാണില്ല എന്ന് പ്രഖ്യാപിച്ച അമരീന്ദർ സിംഗ് ചടങ്ങിൽ പങ്കെടുക്കുമെന്ന് അറിയിച്ചത് ഹൈക്കമാൻഡിന് ആശ്വാസകരമാണ്. അടുത്ത വർഷം ആദ്യമാണ് പഞ്ചാബിൽ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്നത്.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam