
മുംബൈ: ജെഎൻയുവിൽ നടന്ന ആക്രമണത്തിൽ ബിജെപിക്കെതിരെ ആരോപണവുമായി മഹാരാഷ്ട്ര മന്ത്രിയും എൻസിപി വക്താവുമായ നവാബ് മാലിക്. ജവഹർലാൽ നെഹ്രു സർവകലാശാലയെ അപകീർത്തിപ്പെടുത്താൻ ബിജെപി ഗുണ്ടകളെ ഉപയോഗിക്കുന്നുവെന്ന് നവാബ് മാലിക് ആരോപിച്ചു.
"പ്രത്യയശാസ്ത്രപരമായി ജെഎൻയുവിനെ പിടിച്ചെടുക്കുന്നതിൽ വിജയിക്കാത്തതിനാൽ, അവർ [ബിജെപി] ജെഎന്‍യുവിനെ അപകീർത്തിപ്പെടുത്താൻ ഗുണ്ടകളെ ഉപയോഗിക്കുന്നു"നവാബ് മാലിക് വാർത്താ ഏജൻസിയായ എഎൻഐയോട് പറഞ്ഞു.
ഞായറാഴ്ചയാണ് ജെഎൻയുവിൽ മുഖം മറച്ചെത്തിയ ഒരു കൂട്ടം അക്രമകാരികൾ വിദ്യാർത്ഥികളെയും അധ്യാപകരെയും അതിക്രൂരമായി ആക്രമിച്ചത്. സംഭവത്തിൽ സ്റ്റുഡന്റ്സ് യൂണിയൻ പ്രസിഡന്റ് ഐഷി ഘോഷ് ഉൾപ്പെടെ മുപ്പതിലധികം പേർക്ക് പരിക്കേറ്റിരുന്നു. സംഭവത്തില്‍ വൈസ് ചാന്‍സലര്‍ ജഗദീഷ് കുമാറിനെതിരെ വൻ പ്രതിഷധമാണ് ഉയർന്നുവന്നത്. വൈസ് ചാന്‍സലര്‍ രാജി വെക്കണമെന്നാവശ്യപ്പെട്ട് നിരവധി പേർ രംഗത്തെത്തിയിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam