മഹാരാഷ്ട്രയിലെ എൻസിപി പിളർപ്പ്: ശക്തി തെളിയിക്കാൻ ശരദ് പവാറും അജിത് പവാറും, ഇന്ന് യോഗം

Published : Jul 05, 2023, 06:44 AM IST
മഹാരാഷ്ട്രയിലെ എൻസിപി പിളർപ്പ്: ശക്തി തെളിയിക്കാൻ ശരദ് പവാറും അജിത് പവാറും, ഇന്ന് യോഗം

Synopsis

അജിത് പവാറിനൊപ്പം പോയ 4 എംഎൽഎമാർ നിലപാട് മാറ്റി തിരികെ എത്തിയതായി ശരദ് പവാർ പക്ഷം അവകാശപ്പെട്ടു

മുംബൈ: എൻസിപി പിളർന്ന ശേഷമുള്ള ശരദ് പവാർ, അജിത് പവാർ വിഭാഗങ്ങളുടെ ചേരി തിരിഞ്ഞുള്ള യോഗം ഇന്ന് മുംബൈയിൽ ചേരും. രാവിലെ 11 മണിക്ക് ബാന്ദ്രയിലാണ് അജിത് പവാർ വിഭാഗത്തിന്റെ യോഗം. ഉച്ചയ്ക്ക് ശേഷം ഒരു മണിയോടെ മുംബൈയിൽ ശതത് പവാർ വിഭാഗത്തിന്‍റെയും യോഗം നടക്കും. എംഎൽമാരോടും എംപിമാരോടും മറ്റ് പാർട്ടി ഭാരവാഹികളോടും യോഗത്തിൽ പങ്കെടുക്കാൻ ഇരുനേതാക്കളും നിർദേശം നൽകിയിട്ടുണ്ട്. ഇതിനിടെ അജിത് പവാറിനൊപ്പം പോയ 4 എംഎൽഎമാർ നിലപാട് മാറ്റി തിരികെ എത്തിയതായി ശരദ് പവാർ പക്ഷം അവകാശപ്പെട്ടു. അയോഗ്യത സംബന്ധിച്ച് ഇരു വിഭാഗങ്ങളും സ്പീക്കർക്ക് കത്ത് നൽകിയിട്ടുണ്ട്. കൂറുമാറ്റ നിരോധന നിയമം ബാധകമാകാതിരിക്കാൻ അജിത് പവാറിന് 53 എംഎൽഎമാരിൽ 36 പേരുടെ പിന്തുണയാണ് ആവശ്യം. 

PREV
Read more Articles on
click me!

Recommended Stories

വിറപ്പിച്ച് ചെള്ളുപനി; മൂന്ന് പേർ കൂടി മരിച്ചതോടെ മരണസംഖ്യ എട്ടായി; പ്രതിരോധ മരുന്നുകൾ ശേഖരിച്ച് ആന്ധ്രപ്രദേശ് സർക്കാർ
കോൺഗ്രസ് വന്ദേമാതരത്തെ അപമാനിച്ചു ,വന്ദേമാതരത്തെ ഗാന്ധിജി ദേശീയ ഗീതമായി കണ്ടു,ലീഗിൻ്റെ സമ്മർദ്ദത്തിന് വഴങ്ങി നെഹ്റു അത് വെട്ടിമുറിച്ചുവെന്ന് മോദി