
ഭോപ്പാൽ: മധ്യപ്രദേശില്‍ മാനസിക വെല്ലുവിളി നേരിടുന്ന ആദിവാസി യുവാവിന്റെ മുഖത്ത് മൂത്രമൊഴിച്ചു. പ്രവേശ് ശുക്ലയെന്നായാളാണ് യുവാവിന്‍റെ മുഖത്ത് മൂത്രമൊഴിച്ചത്. ഇയാള്‍ക്കെതിരെ എസ് സി എസ് ടി ആക്ട് ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ പ്രകാരം പൊലീസ് കേസെടുത്തു. കർശന നടപടി സ്വീകരിക്കുമെന്നും ദേശീയ സുരക്ഷാ നിയമം ചുമത്താൻ നിര്‍ദേശം നല്‍കിയതായും മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാൻ പറഞ്ഞു. അതേസമയം പ്രവേശ് ശുക്ല ബിജെപി നേതാവൊണെന്നും സംഭവം മധ്യപ്രദേശിന് അപമാനകരമെന്നും കോണ്‍ഗ്രസ് കുറ്റപ്പെടുത്തി.
മധ്യപ്രദേശിലെ സിധിയിൽ നിന്നുള്ള ഞെട്ടിക്കുന്ന വീഡിയോ പുറത്തുവന്നതിന് പിന്നാലെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. പ്രവേഷ് സിധിയിലെ ബിജെപി പ്രവർത്തകനാണെന്നും കേദാർ ശുക്ലയുടെ സഹായി ആണെന്നും നിരവധി പ്രതിപക്ഷ നേതാക്കൾ ആരോപിച്ചു. പ്രവേശ് ശുക്ലയുടെ പിതാവ് ഇത് സ്ഥിരീകരിച്ചതായി ഇന്ത്യ ടുഡെ റിപ്പോർട്ട് ചെയ്തു. എന്നാൽ തനിക്ക് മൂന്ന് സഹായികളാണ് ഉള്ളതെന്നും പ്രവേഷ് അവരിൽ ഒരാളല്ലെന്നും പ്രവേഷുമായി തനിക്ക് ബന്ധമില്ലെന്നും കേദാർ വ്യക്തമാക്കിയതായും റിപ്പോർട്ടിൽ പറയുന്നു.
Read more: 'കഞ്ചാവ് എലി തിന്നു', തുരപ്പന്റെ കാരുണ്യത്തിൽ ശിക്ഷയിൽ നിന്ന് രക്ഷ, ജയിൽ മോചിതരായി രണ്ടുപേർ!
അതേസമയം, അടുത്തിടെ കർണാടകയിൽ നിന്ന് പുറത്തുവന്ന ജാതിവിവേചനത്തിന്റെയും, അത് ദുരഭിമാന കൊലയിലേക്ക് എത്തിയതിന്റെയും ദുരന്തമായിരുന്നു അത്. കർണാടകയിൽ ദളിത് യുവാവുമായി പ്രണയത്തിൽ ആയിരുന്ന മകളെ അച്ഛൻ കഴുത്ത് ഞെരിച്ച് കൊല്ലുകയായിരുന്നു. കോലാർ സ്വദേശി പ്രീതി ആയിരുന്നു മരിച്ചത്. പ്രീതി മരിച്ചത് അറിഞ്ഞ കാമുകൻ ഗംഗാധർ തീവണ്ടിക്ക് മുന്നിൽ ചാടി ആത്മഹത്യ ചെയ്തു. പ്രീതിയുടെ അച്ഛൻ കൃഷ്ണമൂർത്തിയെ കോലാർ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
ബിരുദ വിദ്യാർത്ഥിനിയായ പ്രീതി കഴിഞ്ഞ ഒരു വർഷമായി ഗംഗാധറുമായി പ്രണയത്തിലായിരുന്നു. പ്രീതിയുടെ വീട്ടുകാർ പ്രണയത്തിന് എതിരായിരുന്നു. മറ്റൊരു വിവാഹത്തിന് സമ്മതിക്കില്ലെന്ന് പ്രീതി പറഞ്ഞതിനെ തുടർന്ന് ഇന്നലെ അച്ഛനും പ്രീതിയും തമ്മിൽ വാക്കുതർക്കം ഉണ്ടായി. ഇതേത്തുടർന്നാണ് മകളെ കൃഷ്ണമൂർത്തി കഴുത്ത് ഞെരിച്ച് കൊന്നത്. ഗൊല്ല സമുദായാംഗമാണ് മരിച്ച പ്രീതി. ഗംഗാധർ ദളിത് സമുദായാംഗമാണ്. സംഭവത്തില്‍ കോലാർ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങിയിരുന്നു.