
പറ്റ്ന: ബിഹാർ തെരഞ്ഞെടുപ്പിൽ സീറ്റ് വിഭജന ഫോർമുല പ്രഖാപിക്കാൻ എൻഡിഎ. ഇന്ന് വൈകിട്ടോ നാളെയോ പ്രഖ്യാപിക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ ദിലീപ് ജയ്സ്വാൾ വ്യക്തമാക്കി. ചിരാഗ് പാസ്വാനെയും അനുനയിപ്പിച്ചെന്ന് ബിജെപി അറിയിച്ചു. 26 സീറ്റ് വരെ ചിരാഗിന് നൽകാൻ ധാരണയായിട്ടുണ്ട്. മോദിയുള്ളിടത്തോളം തനിക്ക് ഭയമില്ലെന്നാണ് ചിരാഗ് പാസ്വാന്റെ പ്രതികരണം. അതേ സമയം, ആർജെഡി എംഎൽഎമാർ ബിജെപിയിലേക്കെന്ന സൂചനയും പുറത്തുവരുന്നുണ്ട്. 6 എംഎൽഎമാർ ഉടൻ ബിജെപിയിലെത്തുമെന്ന് സംസ്ഥാന അധ്യക്ഷൻ അറിയിക്കുന്നു. കൊഴിഞ്ഞു പോക്ക് തടയാനാവാതെ സാഹചര്യത്തിലാണ് നിതീഷ് കുമാറും.