ബിഹാര്‍ മന്ത്രിസഭ രൂപീകരണം; നിര്‍ണ്ണായക എന്‍ഡിഎ യോഗം നാളെ, പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗും പങ്കെടുക്കും

Published : Nov 14, 2020, 07:37 PM IST
ബിഹാര്‍ മന്ത്രിസഭ രൂപീകരണം; നിര്‍ണ്ണായക എന്‍ഡിഎ യോഗം നാളെ, പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗും പങ്കെടുക്കും

Synopsis

ബിജെപിക്ക് ഭൂരിപക്ഷമുള്ള മന്ത്രിസഭ  രൂപീകരണ ചര്‍ച്ചയില്‍ പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗും പങ്കെടുക്കും. രണ്ട് ഉപമുഖ്യമന്ത്രി സ്ഥാനങ്ങള്‍ വേണമെന്ന് ഘടകകക്ഷികള്‍ ആവശ്യപ്പെട്ടിട്ടുണ്ട്

പാറ്റ്‍ന: ബിഹാര്‍ മന്ത്രിസഭ രൂപീകരണം സംബന്ധിച്ച അന്തിമ തീരുമാനമെടുക്കാന്‍ നിര്‍ണ്ണായക എന്‍ഡിഎ യോഗം നാളെ പാറ്റ്നയില്‍. നിതീഷ് കുമാറിനെ നിയമസഭ കക്ഷി നേതാവായി  പ്രഖ്യാപിക്കും. സത്യപ്രതിജ്ഞ തീയതിയും നാളെയറിയാം. തിങ്കളാഴ്ച മൂന്നിന് രാജ്ഭവനില്‍ പുതിയ  സര്‍ക്കാര്‍  സത്യപ്രതിജ്ഞ ചെയ്യുമെന്നാണ് ജെഡിയു കേന്ദ്രങ്ങള്‍ നല്‍കുന്ന സൂചന.

ബിജെപിക്ക് ഭൂരിപക്ഷമുള്ള മന്ത്രിസഭ  രൂപീകരണ ചര്‍ച്ചയില്‍ പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗും പങ്കെടുക്കും. രണ്ട് ഉപമുഖ്യമന്ത്രി സ്ഥാനങ്ങള്‍ വേണമെന്ന് ഘടകകക്ഷികള്‍ ആവശ്യപ്പെട്ടിട്ടുണ്ട്. പ്രധാനവകുപ്പുകള്‍ ബിജെപി ഏറ്റെടുത്തേക്കുമെന്ന സൂചനകള്‍ക്കിടെ പഴയ വകുപ്പുകളില്‍ ജെഡിയുവും അവകാശവാദം ഉന്നയിച്ചിട്ടുണ്ട്

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

കൈകളിൽ ബ്ലേയ്ഡ് വച്ച് മുറിവ്, ഒരേ സ്കൂളിലെ 35 വിദ്യാർത്ഥികൾക്ക് കൈകളിൽ പരിക്ക്, കാരണമറിയാതെ കുഴങ്ങി അധ്യാപകരും രക്ഷിതാക്കളും
കരസേനാ മേധാവിയുടെ സന്ദർശനത്തിൽ സുപ്രധാന തീരുമാനം, ഓസ്ട്രേലിയയുമായി കൂടുതൽ സൈനിക സഹകരണത്തിന് ഇന്ത്യ, ഭീകരതയ്ക്കെതിരെ ഒന്നിച്ച്