
ദില്ലി: ക്വാഡ് രാഷ്ട്രങ്ങളുടെ (quad countries) ഉച്ചകോടിയിൽ ചർച്ചയായി യുക്രൈൻ- റഷ്യ യുദ്ധം. ഇരു രാജ്യങ്ങളും തമ്മിലുള്ള പ്രശ്നങ്ങളിൽ ചർച്ചയിലൂടെ പരിഹാരമുണ്ടാകണമെന്ന് ഉച്ചകോടിയിൽ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി (PM Narendra Modi) ആവശ്യപ്പെട്ടു. യുക്രൈൻ വിഷയവും മാനുഷിക പ്രതിസന്ധിയും ചർച്ചയായെന്ന് ക്വാഡ് വാർത്താക്കുറിപ്പിൽ അറിയിച്ചു.
യുഎസ് പ്രസിഡന്റ് ജോ ബൈഡൻ (US President Joe Biden), ഓസ്ട്രേലിയൻ പ്രധാനമന്ത്രി ( PM Scott Morrison) സ്കോട്ട് മോറിസൻ, ജപ്പാൻ പ്രധാനമന്ത്രി ഫുമിയോ കിഷിഡ (PM Kishida Fumio) എന്നിവർ വിർച്വൽ യോഗത്തിൽ പങ്കെടുത്തു. യുഎസ്, ഓസ്ട്രേലിയ, ജപ്പാൻ ഇന്ത്യ എന്നീ രാജ്യങ്ങളാണ് ക്വാഡിലെ അംഗങ്ങൾ. 2021 മാർച്ചിന് ശേഷം ആദ്യമായാണ് ക്വാഡ് അംഗങ്ങൾ യോഗം ചേരുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam