ഗ്രൂപ്പിസം, വിഭാഗീയത, പരസ്യപ്രതികരണം; എല്ലാം പാർട്ടി വിരുദ്ധം; കടുത്ത നടപടി വേണമെന്ന് സിപിഐ

Published : Oct 15, 2022, 07:44 PM ISTUpdated : Oct 15, 2022, 09:35 PM IST
ഗ്രൂപ്പിസം, വിഭാഗീയത, പരസ്യപ്രതികരണം; എല്ലാം പാർട്ടി വിരുദ്ധം; കടുത്ത നടപടി വേണമെന്ന് സിപിഐ

Synopsis

പാർട്ടി തീരുമാനങ്ങൾക്ക് വിരുദ്ധമായി നേതാക്കൾ നടത്തുന്ന പരസ്യ പ്രതികരണങ്ങളെ പാർട്ടി വിരുദ്ധ പ്രവർത്തനമായി കണക്കാക്കണമെന്നും അത്തരക്കാർക്കെതിരെ കടുത്ത നടപടി വേണമെന്നുമാണ് സംഘടനാ റിപ്പോർട്ട് ആവശ്യപ്പെടുന്നത്. 

ദില്ലി : പാർട്ടിക്കുള്ളിലെ ഗ്രൂപ്പിസത്തെയും വിഭാഗീയതയെയും പ്രവർത്തന രീതിയെയും വിമർശിച്ചും കാലാനുസൃതമായ മാറ്റങ്ങൾ നിർദ്ദേശിച്ചും സിപിഐ കരട് സംഘടനാ റിപ്പോർട്ട്. വിഭാഗീയത വെച്ചു പൊറുപ്പിക്കരുത്. പാർട്ടി തീരുമാനങ്ങൾക്ക് വിരുദ്ധമായി നേതാക്കൾ നടത്തുന്ന പരസ്യ പ്രതികരണങ്ങളെ പാർട്ടി വിരുദ്ധ പ്രവർത്തനമായി കണക്കാക്കണമെന്നും അത്തരക്കാർക്കെതിരെ കടുത്ത നടപടി വേണമെന്നുമാണ് സംഘടനാ റിപ്പോർട്ട് ആവശ്യപ്പെടുന്നത്. പല ജില്ലകളിലും മുഴുവൻ സമയം പ്രവർത്തിക്കാൻ പ്രവർത്തകരില്ല. ആ രീതി മാറണം. അതിന് പാർട്ടി പ്രവർത്തന രീതി മാറണം. സംസ്ഥാന - കേന്ദ്ര നേതാക്കളിൽ നിന്നും മാറ്റം തുടങ്ങണമെന്നും കരട് സംഘടന റിപ്പോർട്ടിലുണ്ട്.

 പാർട്ടി പാതകയ്ക്കൊപ്പം ദേശീയ പതാകയും; സിപിഐ പാർട്ടി കോൺഗ്രസിന് തുടക്കമായി, ബിജെപിക്കെതിരെ ഐക്യത്തിന് ആഹ്വാനം

കാലാനുസൃതമായ മാറ്റങ്ങൾ പാർട്ടിക്കുള്ളിൽ കൊണ്ടുവരണമെന്ന നിർദ്ദേശവും റിപ്പോർട്ട് മുന്നോട്ട് വെക്കുന്നു. മറ്റ് രാഷ്ട്രീയ പാർട്ടികളെ പോലെ സാമൂഹിക മാധ്യമങ്ങളിൽ കൂടുതൽ സജീവമാകണം. യുവാക്കൾക്കിടയിൽ സ്വാധീനമുണ്ടാക്കാൻ സമൂഹമാധ്യമങ്ങളിലൂടെയുള്ള പ്രവർത്തനങ്ങൾ ആവശ്യമാണ്. ബിജെപി സാമൂഹിക മാധ്യമങ്ങളിലെ ഇടപെടലിലൂടെയാണ് ഗുണമുണ്ടാക്കുന്നത്. കാലാനുസൃതമായ മാറ്റം സിപിഐയിലും ആവശ്യമാണെന്നും സംഘടന റിപ്പോർട്ടിലുണ്ട്.  

പി.കെ ശശിക്കെതിരായ പരാതികൾ നാളെ സിപിഎം പ്രാദേശിക ഘടകങ്ങളിൽ ചര്‍ച്ച ചെയ്യും

പാര്‍ട്ടിയില്‍ ഗ്രൂപ്പുകള്‍ ഉണ്ടെന്ന് ആത്മ വിമർശനം നടത്തുന്ന പാര്‍ട്ടി കോണ്‍ഗ്രസിലെ കരട് സംഘടന റിപ്പോര്‍ട്ട് ഗ്രൂപ്പ് പ്രവർത്തനം കർശനമായി തടയണമെന്ന് ആവശ്യപ്പെടുന്നുണ്ട്. ഗ്രൂപ്പിസമാണ് പാർട്ടിയുടെ ഏറ്റവും വലിയ ശത്രു. നേതാക്കളുടെ അടുപ്പക്കാരായവരെയല്ല കഴിവ് ഉള്ള യുവാക്കള്‍ക്കാണ് ചുമതല നല്‍കേണ്ടതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കനയ്യ കുമാർ കോണ്‍ഗ്രസില്‍ ചേർന്നതില്‍ പാര്‍ട്ടിയില്‍  വിമർശനം നിലനില്‍ക്കേയാണ് ഈ നിര്‍ദേശമെന്നത് ശ്രദ്ധേയമാണ്.

ഫണ്ട് ശേഖരണത്തില്‍ കേരളത്തെ പ്രകീർത്തിക്കുന്ന റിപ്പോർട്ട് ലവി പിരിക്കുന്നതില്‍ മറ്റ് സംസ്ഥാനങ്ങള്‍ കേരളത്തെ മാതൃകയാക്കണമെന്നും ആവശ്യപ്പെടുന്നുണ്ട്. സംഘടന റിപ്പോര്‍ട്ടിനൊപ്പം കരട് രാഷ്ട്രീയ റിപ്പോർട്ടും അവലോകന റിപ്പോർട്ടും സമ്മേളനത്തില്‍ അവതരിപ്പിച്ചു. റിപ്പോര്‍ട്ടുകളിൻമേല്‍ വരും ദിവസങ്ങളില്‍ വിശദമായ ചർച്ച നടക്കും. പാര്‍ട്ടി പതാകക്കൊപ്പം ദേശീയ പതാകയും ഉയർത്തിയാണ് പാര്‍ട്ടി കോണ്‍ഗ്രസിന് ഔദ്യോഗിക തുടക്കമായത്. ബിജെപിക്കെതിരെ ഇടത് ഐക്യം വേണമെന്നും സിപിഐ ജനറല്‍ സെക്രട്ടറി ഡി രാജ അടക്കമുളള നേതാക്കള്‍ ആവശ്യപ്പെട്ടു. 
 

PREV
click me!

Recommended Stories

ഫ്രാൻസ് മുതൽ ഓസ്ട്രേലിയ വരെ നടപ്പാക്കിയ നിയമം; എന്താണ് ലോക്സഭയിൽ അവതരിപ്പിച്ച റൈറ്റ് ടു ഡിസ്കണക്റ്റ് ബിൽ?
കുഴല്‍ കിണർ പൈപ്പില്‍ ഗ്രീസ് പുരട്ടിവെച്ചു, 2000 രൂപയുടെ പേരിൽ ഈ ക്രൂരത! പൊലീസ് ഇടപെടൽ, കേസെടുത്തു