നീല ലോഹിതദാസൻ നാടാർക്കെതിരായ പീഡന കേസ്: അപ്പീൽ തള്ളിയ ഉത്തരവിനെതിരെ സുപ്രീം കോടതിയിൽ പുനഃപരിശോധന ഹർജി

Published : Mar 16, 2026, 09:19 PM ISTUpdated : Mar 16, 2026, 10:03 PM IST
neelalohithadasan nadar

Synopsis

നീലലോഹിതദാസൻ നാടാർക്കെതിരായ ഹൈക്കോടതി വിധി തെറ്റാണെന്നും സുപ്രീംകോടതി ഇതിൽ ഇടപെടൽ നടത്തണമെന്നും ആവശ്യപ്പെട്ടാണ് പുതിയ പുനപരിശോധന ഹർജി സമർപ്പിച്ചത്

ദില്ലി: നീലലോഹിതദാസൻ നാടർക്കെതിരെയായ പീഡന കേസിലെ അപ്പീൽ തള്ളിയ സുപ്രീം കോടതി ഉത്തരവിനെതിരെ കേസിലെ പരാതിക്കാരി സുപ്രീംകോടതി പുനഃപരിശോധന ഹർജി നൽകി. വെറുതെ വിട്ട ഹൈക്കോടതി ഉത്തരവിനെതിരെ പരാതിക്കാരി നൽകിയ അപ്പിൽ സുപ്രീംകോടതി തള്ളിയിരുന്നു. ഇത് പുനപരിശോധിക്കണമെന്നാണ് നിലവിലെ ഹർജി. ഒപ്പം കേസിൽ അപ്പീലിൽ നൽകണമെന്ന് കാട്ടി സംസ്ഥാനസർക്കാരിന് നൽകിയ കത്തും ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു. നായനാർ സർക്കാരിന്റെ കാലത്ത് വനംവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥ നൽകിയ പരാതിയിലാണ് നീലലോഹിതദാസൻ നാടാർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തത്.

അക്കാലത്ത് കേരള രാഷ്ട്രീയത്തിൽ വൻ കൊടുങ്കാറ്റ് സൃഷ്ടിച്ച ഈ വിവാദത്തെത്തുടർന്ന് അദ്ദേഹത്തിന് മന്ത്രിസ്ഥാനം രാജി വെക്കേണ്ടി വന്നിരുന്നു. ഹൈക്കോടതി വിധിക്കെതിരെ പരാതിക്കാരി സുപ്രീം കോടതിയെ സമീപിച്ചെങ്കിലും കോടതിയിൽ ഇടപെട്ടില്ല. ഹൈക്കോടതി ഉത്തരവ് തന്റെ വാദങ്ങൾ കേൾക്കാതെ ആണെന്നും കൃത്യമായ തെളിവുകൾ ഉണ്ടായിട്ടും പ്രതിയെ വെറുതെ വിട്ടെന്നും ഹർജിക്കാരി നിലവിലെ പുനഃപരിശോധന അപേക്ഷയിൽ പറയുന്നു. ഹൈക്കോടതിയുടെ ഭാഗത്തുനിന്ന് കൃത്യമായി ഇടപെടൽ ഉണ്ടായില്ലെന്നും ഇക്കാര്യങ്ങൾ കൂടി പരിശോധിച്ചു മാത്രമേ സുപ്രീംകോടതി തീരുമാനമെടുക്കാവൂ എന്നും പരാതിക്കാരി ഉന്നയിക്കുന്നു. ഹൈക്കോടതി വിധി തെറ്റാണെന്നും സുപ്രീംകോടതി ഇതിൽ ഇടപെടൽ നടത്തണമെന്നും ആവശ്യപ്പെട്ടാണ് പുതിയ പുനപരിശോധന ഹർജി സമർപ്പിച്ചത്.

 

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; ഫാസ്ടാഗ് വാര്‍ഷിക പാസ് നിരക്ക് വര്‍ധിപ്പിച്ചു; പുതിയ നിരക്കുകള്‍ ഏപ്രില്‍ ഒന്നു മുതല്‍
ജൂറി തീരുമാനിച്ച പേരുകളിൽ മാറ്റമില്ല; എൻ പ്രഭാകരന്റെ 'മായാമനുഷ്യർ'ക്ക് കേന്ദ്രസാഹിത്യ അക്കാദമി അവാർ‌ഡ്