നീറ്റ് ചോദ്യപേപ്പർ ചോർച്ച; പ്രതികളുടെ നുണപരിശോധനാ ഹർജി തള്ളി, എൻടിഎയുടെ ആഭ്യന്തര സംവിധാനങ്ങളിൽ വീഴ്ച ഉണ്ടായി

Published : Aug 11, 2026, 09:16 AM IST
neet question paper leak

Synopsis

നീറ്റ് ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് പ്രതികളുടെ നുണപരിശോധനാ ഹർജി തള്ളി കോടതി. പോളിഗ്രാഫ്, ബ്രെയിൻ മാപ്പിംഗ് പരിശോധനയ്ക്ക് അനുമതി നൽകാതെ ദില്ലി ഫാസ്റ്റ് ട്രാക്ക് കോടതിയാണ് ഹർജി തള്ളിയത്

ദില്ലി: നീറ്റ് ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് പ്രതികളുടെ നുണപരിശോധനാ ഹർജി തള്ളി കോടതി. പോളിഗ്രാഫ്, ബ്രെയിൻ മാപ്പിംഗ് പരിശോധനയ്ക്ക് അനുമതി നൽകാതെ ദില്ലി ഫാസ്റ്റ് ട്രാക്ക് കോടതിയാണ് ഹർജി തള്ളിയത്. മൂന്ന് പ്രതികളാണ് പരിശോധന ആവശ്യപ്പെട്ടത്. അതേസമയം, നീറ്റ് പരീക്ഷ പേപ്പർ ചോർച്ചയിൽ എൻടിഎയുടെ ആഭ്യന്തര സംവിധാനങ്ങളിൽ വീഴ്ച ഉണ്ടായെന്നാണ് കണ്ടെത്തൽ.

എൻടിഎയിലെ മുതിർന്ന കെമിസ്ട്രി വിഷയ വിദഗ്ധൻ സ്വകാര്യ കോച്ചിങ് ക്ലാസുകൾ നടത്തി. ഇക്കാര്യം താൻ അന്വേഷിച്ചിരുന്നതായി എൻടിഎ നീറ്റ് ഡയറക്ടർ മൊഴി നൽകി. 18 എൻടിഎ ഉദ്യോഗസ്ഥരുടെ മൊഴിയാണ് രേഖപ്പെടുത്തിയത്. കേരളത്തിൽ പഠിക്കുന്ന രണ്ട് രാജസ്ഥാൻ സ്വദേശികൾ അടക്കം 360 പേരാണ് കേസിലെ സാക്ഷികൾ.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

പിന്മാറാതെ വിദ്യാർത്ഥികൾ, ജാർഖണ്ഡിൽ പ്രതിഷേധം ശക്തമാകുന്നു; ബന്ദ് പ്രഖ്യാപിച്ച് ബിജെപി
ഉന്നത വിദ്യാഭ്യാസ സെക്രട്ടറി സ്ഥാനത്ത് വീണ്ടും മാറ്റം, മൂന്നാഴ്ചയ്ക്കുള്ളിൽ നരേഷ് പാൽ ഗംഗ്വാറിന്റെ നിയമനം മരവിപ്പിച്ചു