നീറ്റ് മാറുമോ ? ജെഇഇ മാതൃക നടപ്പാക്കാൻ കേന്ദ്രത്തിന്‍റെ ആലോചന, സിബിടി രീതിയും പരിഗണനയിൽ

Published : Aug 05, 2026, 10:09 AM IST
NEET exam-neet ug may shift to jee model with two phase exam

Synopsis

നീറ്റ്-യുജി പരീക്ഷകൾ രണ്ടു ഘട്ടങ്ങളിലായി നടത്തുന്നത് പരിഗണനയിലെന്ന് റിപ്പോർട്ടുകൾ

ഡൽഹി: നീറ്റ്-യുജി പരീക്ഷകൾ രണ്ടു ഘട്ടങ്ങളിലായി നടത്തുന്നത് പരിഗണനയിലെന്ന് റിപ്പോർട്ടുകൾ. ജെഇഇ മാതൃക നടപ്പാക്കാൻ കേന്ദ്ര സർക്കാരിന്‍റെ ആലോചന. കൂടാതെ സിബിടി രീതിയിലേക്കുള്ള മാറ്റവും പരിഗണയിലുണ്ട്. വിഷയത്തില്‍ വിദഗ്ധ സമിതിയുടെ റിപ്പോർട്ടിന് ശേഷം അന്തിമ തീരുമാനം കൈക്കൊള്ളും. നിലവിലുള്ള ഒഎംആ‍ർ ഷീറ്റ് അടയാളപ്പെടുത്തുന്ന രീതിക്ക് പകരം കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയായ സിബിടി രീതിയിലേക്ക് നീറ്റ് പരീക്ഷ മാറ്റുക എന്നതാണ് പ്രധാന ആലോചന.

ചോദ്യപേപ്പർ ചോർച്ചയും ഒഎംആർ മൂല്യനിർണ്ണയത്തിലെ ക്രമക്കേടുകളും പൂർണ്ണമായി തടയുകയാണ് ഇതിന്‍റെ പ്രധാന ലക്ഷ്യം. എഞ്ചിനീയറിംഗ് പ്രവേശന പരീക്ഷയായ ജെഇഇ മാതൃകയിൽ, നീറ്റ് പരീക്ഷയും രണ്ട് ഘട്ടങ്ങളായി നടത്തുന്നത് പരിഗണനയിലുണ്ട്. വർഷത്തിൽ ഒരു തവണ മാത്രം നടത്തുന്നതിന് പകരം വിദ്യാർത്ഥികൾക്ക് സമ്മർദ്ദം കുറയ്ക്കുന്നതിനായി രണ്ട് അവസരങ്ങൾ നൽകുന്ന കാര്യവും എൻ.ടി.എയുടെ അജണ്ടയിലുണ്ട്.

പരീക്ഷ നടത്തിപ്പിലെ സുരക്ഷ വർദ്ധിപ്പിക്കുന്നതിനുമായി ഐ.എസ്.ആർ.ഒ മുൻ ചെയർമാൻ ഡോ. കെ. രാധാകൃഷ്ണൻ അധ്യക്ഷനായ ഉന്നതതല വിദഗ്ധ സമിതി കേന്ദ്ര സർക്കാരിന് റിപ്പോർട്ട് സമർപ്പിച്ചിരുന്നു. 100-ലധികം ശുപാർശകൾ അടങ്ങിയ ഈ റിപ്പോർട്ടിലാണ് സിബിടി രീതിയും ഘട്ടം ഘട്ടമായുള്ള മാറ്റങ്ങളും സമിതി മുന്നോട്ടുവെച്ചിട്ടുള്ളത്. സുപ്രീം കോടതിയിലും ഇതുസംബന്ധിച്ച് നടപടികൾ പുരോഗമിക്കുന്ന വിവരം എൻ.ടി.എ അറിയിച്ചിട്ടുണ്ട്.

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഉദയനിധിയുടെ ദ്വയാർത്ഥ പ്രയോഗം, തമിഴ്നാട്ടിൽ രാഷ്ട്രീയപ്പോര് കനക്കുന്നു; വാദപ്രതിവാദങ്ങൾക്കിടെ ഇന്ന് ബജറ്റ്
പ്രത്യേക പദവി റദ്ദാക്കിയതിന്റെ ഏഴാം വാർഷികം, കനത്ത ജാഗ്രതയിൽ ജമ്മു കശ്മീർ