
ദില്ലി: നീറ്റ് യുജി പുനഃപരീക്ഷയിൽ പുതിയ മാറ്റങ്ങളുമായി നാഷണൽ ടെസ്റ്റിംഗ് ഏജൻസി. ഈ വർഷം മുതൽ 195 മിനിട്ടാണ് പരീക്ഷാ സമയം. അതോടൊപ്പം റഫ് പേപ്പറുകളുടെ എണ്ണം 4 ആക്കി ഉയർത്തിയിട്ടുണ്ട്. കഴിഞ്ഞ തവണ വരെ ചോദ്യപേപ്പർ ബുക്ക്‌ലെറ്റിൽ റഫ് വർക്കിനായി നൽകിയിരുന്ന പേജുകളുടെ എണ്ണം രണ്ട് എണ്ണമായിരുന്നു. ഈ മാറ്റങ്ങളോടെയാണ് ജൂൺ 21ന് പുനപരീക്ഷ നടപ്പാക്കുക. പരീക്ഷ ഉദ്യോഗാർത്ഥികൾക്ക് കൂടുതൽ സുഖകരവും കാര്യക്ഷമവുമാക്കുന്നതിനാണ് മാറ്റങ്ങൾ അവതരിപ്പിച്ചിരിക്കുന്നതെന്നാണ് ഏജൻസി വ്യക്തമാക്കിയിരിക്കുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam