
ദില്ലി: ഐസ നേതാവ് നേഹ ബോറയെ ദില്ലി പൊലീസ് കസ്റ്റഡിയിൽ നിന്ന് വിട്ടയച്ചു. സുഹൃത്തുക്കൾ സ്റ്റേഷനിലെത്തി കണ്ടതിന് പിന്നാലെ നേഹയെ പൊലീസ് വിട്ടയച്ചത്. അതേസമയം, അഭിജിത് ദീപ്കെയെ കോടതിയിൽ ഹാജരാക്കുമെന്ന് പൊലീസ് അറിയിച്ചു. കസ്റ്റഡിയിലെടുത്ത നേഹ ബോറയെ ആർകെ പുരം പൊലീസ് സ്റ്റേഷനിലായിരുന്നു എത്തിച്ചത്. നേഹയെ കാണാൻ സുഹൃത്തുക്കളിൽ ഒരാൾക്ക് പൊലീസ് അനുമതി നൽകി. എന്നാൽ അഭിജിത് ദീപ്കയെ കാണാൻ പൊലീസ് അനുവാദം നൽകിയില്ലെന്ന് സിജെപി ആരോപിച്ചു. അഭിജിത് ദീപ്കെയെ കോടതിയിൽ ഹാജരാക്കുമെന്ന് പൊലീസ് അറിയിച്ചു. ദീപ്കെയ്ക്കെതിരെ ബിഎൻഎൻഎസ് 126, 170 വകുപ്പ് പ്രകാരം കേസ് എടുത്തുവെന്നും പൊലീസ് വ്യക്തമാക്കി. ഗ്യാനേഷിന്റെ രാജിക്കായി ദില്ലിയിൽ ഇന്നും സമരം തുടരും. ഇടത് സംഘടനകൾ തിരംഗ മാർച്ച് നടത്തും. സെൻട്രൽ സർക്കിളിൽ അടക്കം കനത്ത സുരക്ഷയാണ് പൊലീസ് ഒരുക്കിയത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam