മനുഷ്യക്കടത്ത്; 19 നേപ്പാളി കുട്ടികളെ രക്ഷപ്പെടുത്തി; നാലുപേർ അറസ്റ്റിലായതായി ഗാസിയാബാദ് പൊലീസ്

Web Desk   | Asianet News
Published : Sep 30, 2020, 12:27 PM ISTUpdated : Sep 30, 2020, 12:38 PM IST
മനുഷ്യക്കടത്ത്; 19 നേപ്പാളി കുട്ടികളെ രക്ഷപ്പെടുത്തി; നാലുപേർ അറസ്റ്റിലായതായി ഗാസിയാബാദ് പൊലീസ്

Synopsis

ഒരു സ്ത്രീയും മൂന്നു പുരുഷൻമാരുമുൾപ്പെടെ നാലുപേരെയാണ് അറസ്റ്റ് ചെയ്തത്. 


ഗാസിയബാദ്: ഉത്തർപ്രദേശിലെ ​ഗാസിയബാദിൽ മനുഷ്യക്കടത്തുകാരിൽ നിന്ന് 19 നേപ്പാളി കുട്ടികളെ രക്ഷപ്പെടുത്തിയതായി പൊലീസ്. സംഭവവുമായി ബന്ധമുള്ള നാലുപേരെ അറസ്റ്റ് ചെയ്തതായും പൊലീസ് അറിയിച്ചു. നേപ്പാളിൽ നിന്നുളള കുട്ടികളെ കയറ്റിയ ബസ് ന​ഗരത്തിൽ വച്ച് ​ഗാസിയബാദ് പൊലീസ് തടഞ്ഞതോടെയാണ് സംഭവം പുറത്ത് വന്നതെന്ന് വിജയ്ന​ഗർ എസ് എച്ച്ഒ മഹാവീർ സിം​ഗ് ചൗഹാൻ പറഞ്ഞു. ഒരു സ്ത്രീയും മൂന്നു പുരുഷൻമാരുമുൾപ്പെടെ നാലുപേരെയാണ് അറസ്റ്റ് ചെയ്തത്. 

കുട്ടികളെ വീട്ടുജോലിക്കായി ദില്ലിയിലേക്ക് കൊണ്ടുപോകുകയായിരുന്നു എന്ന് പിടിഐ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. മനുഷ്യക്കടത്തിനെതിരായ വകുപ്പ് പ്രകാരവും ഐപിസിയിലെ ഒന്നിലധികം വകുപ്പുകൾ പ്രകാരവും മൂന്ന് പ്രതികൾക്കും മേൽ കേസെടുത്തതായി ​ഗാസിയാബാദ് വിജയ​ഗനർ പൊലീസ് സ്റ്റേഷൻ ഉദ്യോ​ഗസ്ഥർ അറിയിച്ചു. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

കനത്ത പുകമഞ്ഞ്: ദില്ലി-തിരുവനന്തപുരം എയർഇന്ത്യ വിമാന സർവീസ് റദ്ദാക്കി, വലഞ്ഞ് നിരവധി മലയാളികൾ
പ്രതിപക്ഷം ന‌ടുത്തളത്തിൽ, കീറിയെറിഞ്ഞു, ജയ് ശ്രീറാം വിളിച്ച് ഭരണപക്ഷം, വിബി ജി റാം ജി ബിൽ രാജ്യസഭയും കടന്നു