ദില്ലി സ്ഫോടനം: മോദിയോട് വിവരങ്ങൾ തിരക്കി നെതന്യാഹു, നയതന്ത്ര പ്രതിനിധികളുടെ സുരക്ഷയിലും നന്ദിയറിയിച്ചു

Published : Feb 01, 2021, 07:43 PM ISTUpdated : Feb 01, 2021, 07:50 PM IST
ദില്ലി സ്ഫോടനം: മോദിയോട് വിവരങ്ങൾ തിരക്കി നെതന്യാഹു, നയതന്ത്ര പ്രതിനിധികളുടെ സുരക്ഷയിലും നന്ദിയറിയിച്ചു

Synopsis

ഇസ്രായേൽ നയതന്ത്ര പ്രതിനിധികൾക്ക് സുരക്ഷ ഒരുക്കുന്നതിൽ നെതന്യാഹു നന്ദി അറിയിച്ചു. ഭീകരതയ്ക്കെതിരായി പോരാടുന്നതിൽ എല്ലാ സഹകരണവും മോദി ഉറപ്പുനൽകി. 

ദില്ലി: രാജ്യതലസ്ഥാനത്തെ ഇസ്രായേല്‍ എംബസിക്ക് സമീപത്ത് ഉണ്ടായ സ്ഫോടനം സംബന്ധിച്ച് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഫോണിൽ സംസാരിച്ചു. ഇസ്രായേൽ നയതന്ത്ര പ്രതിനിധികൾക്ക് സുരക്ഷ ഒരുക്കുന്നതിൽ നെതന്യാഹു നന്ദി അറിയിച്ചു. ഭീകരതയ്ക്കെതിരായി പോരാടുന്നതിൽ ഇസ്രായേലിന് എല്ലാ സഹകരണവും മോദി ഉറപ്പുനൽകി. 

അതിനിടെ സ്ഫോടനം നടന്ന സ്ഥലത്ത് നിന്നും കണ്ടെത്തിയ കത്തിന്റെ പകർപ്പ് ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു. ഇസ്രായേലിന്റെ അംബാസിഡര്‍ക്കെതിരെ വധഭീഷണി മുഴക്കുന്ന കത്തില്‍ ഇസ്രായേലിനെ ഭീകരരാഷ്ട്രമായാണ് അഭിസംബോധന ചെയ്യുന്നത്. എംബസിക്ക് മുൻപിലെ സ്ഫോടനത്തിന് പിന്നില്‍ ഇറാന്‍ ബന്ധമുണ്ടാകാമെന്ന ആദ്യ സൂചന ലഭിച്ചത് ഈ കത്തില്‍ നിന്നായിരുന്നു. സ്ഫോടനം ട്രെയിലര്‍ മാത്രമാണെന്നും ഇറാന്‍ ആണവശാസ്ത്രജ്ഞൻ ഫക്രിസാദെ അടക്കമുള്ളവരുടെ വധത്തില്‍ പ്രതികാരം ചെയ്യുമെന്നും കത്തില്‍ പറയുണ്ട്. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

സമവായത്തിലെത്തി സർക്കാരും ഗവർണറും; വിസി നിയമനത്തിലെ തീരുമാനം സുപ്രീം കോടതിയെ അറിയിക്കും, അംഗീകാരത്തിന് സാധ്യത
ആമസോണിൽ ഓർഡർ ചെയ്തത് ആപ്പിൾ ഐമാക്; ശരിയായ കാരണം പറയാതെ റിട്ടേൺ ചെയ്ത് ഡെലിവറി ബോയ്, ഭീഷണിപ്പെടുത്തി; പരാതിയുമായി വ്യവസായി