ചെന്നൈ: മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ വൈദ്യുതി പുനസ്ഥാപിച്ചതില്‍ കേരളത്തിന് നന്ദി അറിയിച്ച് തമിഴ്നാട്. ദീര്‍ഘനാളായുള്ള ആവശ്യമാണ് സാധിച്ചതെന്നും മുഖ്യമന്ത്രി പിണറായി വിജയന് നന്ദി അറിയിക്കുന്നതായും തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി വ്യക്തമാക്കി. 19 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് വൈദ്യുതി പുനസ്ഥാപിക്കുന്നത്.
അണക്കെട്ടിന്‍റെ ഷട്ടറുകൾ ഉയർത്തുന്നതിന് 1980‑ൽ വനപാതയിലൂടെ മുല്ലപെരിയാറിലേയ്ക്ക് വൈദ്യുതി എത്തിച്ചിരുന്നു. വൈദ്യുതി കമ്പി പൊട്ടി വീണ് വന്യമൃഗങ്ങൾ ഷോക്കേറ്റ് ചാകുന്നത് പതിവായതോടെയാണ് 1999‑ൽ വൈദ്യുതി വിച്ഛേദിച്ചത്. 1.65 കോടി മുതൽ മുടക്കി 5.65 കിലോമീറ്റർ ഭൂഗർഭ കേബിൾ സ്ഥാപിച്ചാണ് ഇപ്പോള്‍ വൈദ്യുതി എത്തിക്കുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam