ദില്ലിയില്‍ പുതിയ കൊവിഡ് ആശുപത്രിയെന്ന് അമിത് ഷാ; '10 ദിവസത്തിനകം പ്രവര്‍ത്തനം'

Published : Jun 23, 2020, 07:31 PM ISTUpdated : Jun 23, 2020, 07:38 PM IST
ദില്ലിയില്‍ പുതിയ കൊവിഡ് ആശുപത്രിയെന്ന് അമിത് ഷാ; '10 ദിവസത്തിനകം പ്രവര്‍ത്തനം'

Synopsis

ദില്ലിയിൽ ആശുപത്രി കിടക്കകൾക്ക് ക്ഷാമമെന്ന റിപ്പോർട്ടുകൾ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ ഇന്നലെ തള്ളിയിരുന്നു. നിലവിൽ ഏഴായിരം കിടക്കകള്‍ ഒഴിവുണ്ടെന്നും ആറായിരം രോഗികള്‍ മാത്രമാണ്  ആശുപത്രിയിലുള്ളതെന്നും അദ്ദേഹം പറഞ്ഞു

ദില്ലി: ദില്ലിയില്‍ പുതിയ കൊവിഡ് ആശുപത്രി സ്ഥാപിക്കുമെന്ന് അമിത് ഷാ. ആയിരം കിടക്കകളും 250 ഐസിയു ബെഡുകളും ഉള്ള ആശുപത്രിയുടെ പ്രവര്‍ത്തനം പത്തുദിവസത്തിനകം തുടങ്ങുമെന്നാണ് അമിത് ഷായുടെ വാഗ്ദാനം. കരസേനയ്ക്കാണ് ആശുപത്രിയുടെ നടത്തിപ്പ് ചുമതല. ഡിആര്‍ഡിഓ, ടാറ്റാ ട്രസ്റ്റാണ് സ്ഥാപനം പണിയുക. 

ദില്ലിയിൽ ആശുപത്രി കിടക്കകൾക്ക് ക്ഷാമമെന്ന റിപ്പോർട്ടുകൾ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ ഇന്നലെ തള്ളിയിരുന്നു. നിലവിൽ ഏഴായിരം കിടക്കകള്‍ ഒഴിവുണ്ടെന്നും ആറായിരം രോഗികള്‍ മാത്രമാണ്  ആശുപത്രിയിലുള്ളതെന്നും അദ്ദേഹം പറഞ്ഞു. 

വീടുകളിൽ നിരീക്ഷണത്തിലുള്ളവർക്ക് ഓക്സിജന്‍ സഹായത്തിന് സംവിധാനം ഒരുക്കുമെന്നും കെജ്രിവാള്‍ അറിയിച്ചു. ദില്ലിയില്‍ കൊവിഡ് പരിശോധനകള്‍ മൂന്നിരട്ടിയാക്കിയെന്നും  അരവിന്ദ് കെജ്രിവാള്‍ ഇന്നലെ അറിയിച്ചിരുന്നു. എല്ലാവർക്കും പരിശോധനക്കുള്ള സൗകര്യം ഒരുക്കാനാണ് തീരുമാനം. രോഗമുക്തി നേടുന്നവരുടെ ശതമാനം കൂടിയെന്ന് മുഖ്യമന്ത്രി പറഞ്ഞു.

PREV
click me!

Recommended Stories

പിടിമുറുക്കി കേന്ദ്രം, ഇൻഡി​ഗോ കമ്പനി പ്രവർത്തനങ്ങൾ നിരീക്ഷിക്കാൻ പ്രത്യേക സംഘം
സർക്കാർ നിർദ്ദേശിച്ച പേരുകളെ എതിർത്ത് രാഹുൽ ഗാന്ധി, മുഖ്യ വിവരവകാശ കമ്മീഷണറുടെ നിയമനത്തിൽ വിയോജന കുറിപ്പ് നല്കി