പ്രതിഷേധത്തിന് പുതിയ ഫോര്‍മുലയുമായി കര്‍ഷക സംഘടനകള്‍; സമരം ശക്തമാക്കും

By Web TeamFirst Published Mar 7, 2021, 10:58 AM IST
Highlights

ഒക്ടോബർ വരെ സമരം തുടരാനുള്ള പദ്ധതി കണക്കിലെടുത്താണ് ഭാരതീയ കിസാൻ യൂണിയൻ കർഷകർക്ക് പുതിയ നിർദ്ദേശം നൽകിയത്.
 

ദില്ലി: കർഷക സമരം സജീവമാക്കാൻ പുതിയ ഫോർമുലയുമായി കർഷക സംഘടനകള്‍. ഒരു ഗ്രാമത്തിൽ നിന്ന് ഒരു ട്രാക്ടർ 15 കർഷകർ പത്തുദിവസം സമരഭൂമിയിൽ എന്ന ഫോർമുലയാണ് ഭാരതീയ കിസാൻ യൂണിയന്‍ മുന്നോട്ട് വെക്കുന്നത്. ഒക്ടോബർ വരെ സമരം തുടരാനുള്ള പദ്ധതി കണക്കിലെടുത്താണ് ഭാരതീയ കിസാൻ യൂണിയൻ കർഷകർക്ക് പുതിയ നിർദ്ദേശം നൽകിയത്.

കർഷക പ്രതിഷേധത്തിന്‍റെ നൂറ്റിയൊന്നാം ദിനമായ ഇന്ന് കിസാൻ കോൺഗ്രസിന്‍റെ നേതൃത്വത്തിൽ പ്രധാനമന്ത്രിയുടെ വസതിയിലേക്ക് മാർച്ച് നടത്തും. 11.30 ന് എഐസിസി ആസ്ഥാനത്തു നിന്നാണ് മാർച്ച് ആരംഭിക്കുന്നത്. പ്രതിഷേധത്തിന്‍റെ ഭാഗമായി രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്ന് ശേഖരിച്ച മണ്ണ് പ്രധാനമന്ത്രിക്ക് സമർപ്പിക്കും. 

ദില്ലി അതിർത്തികളിൽ പ്രതിഷേധിക്കുന്ന കർഷകർക്ക് ഐക്യദാർഢ്യം പ്രകടിപ്പിച്ചാണ് മാർച്ച്. കർഷക പ്രതിഷേധം അവസാനിപ്പിക്കാൻ പ്രധാനമന്ത്രി നടപടി സ്വീകരിക്കണമെന്നാണ് കിസാൻ കോൺഗ്രസിന്‍റെ ആവശ്യം. മാർച്ച് ആരംഭിച്ച ഉടൻ പൊലീസ് തടയും. കേരളത്തിൽ നിന്നുള്ള യുണൈറ്റഡ് ഫാർമേഴ്‌സിന്‍റെ നേതൃത്വത്തിൽ ഇന്ന് ഗാസിപ്പൂർ അതിർത്തിയിലും പൊതുജന റാലി സംഘടിപ്പിച്ചിട്ടുണ്ട്.

click me!