മോട്ടോർ വാഹന നിയമത്തിലെ ഉയർന്ന പിഴ ഭയവും ബഹുമാനവും ഉണ്ടാക്കാനെന്ന് കേന്ദ്രമന്ത്രി നിതിൻ ഗഡ്‌കരി

By Web TeamFirst Published Sep 11, 2019, 8:00 PM IST
Highlights

റോഡ് അപകടങ്ങളിലൂടെ രണ്ട് ശതമാനം ജിഎസ്‌ടിയാണ് രാജ്യത്തിന് നഷ്ടമാകുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി

ദില്ലി: പുതിയ മോട്ടോർ വാഹന നിയമത്തിൽ ഉയർന്ന പിഴ നിശ്ചയിച്ചത് നിയമത്തോട് ഭയവും ബഹുമാനവും ഉണ്ടാക്കാനാണെന്ന് കേന്ദ്രമന്ത്രി നിതിൻ ഗഡ്‌കരി. വാർത്താ ഏജൻസിയായ എഎൻഐയോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സർക്കാരിന് വരുമാനമുണ്ടാക്കാനുള്ള പദ്ധതിയല്ല ഇതെന്നും മറിച്ച് ജനങ്ങളുടെ ജീവൻ സംരക്ഷിക്കാനുള്ളതാണെന്നും അദ്ദേഹം പറഞ്ഞു. റോഡ് അപകടങ്ങളിലൂടെ രണ്ട് ശതമാനം ജിഎസ്‌ടിയാണ് രാജ്യത്തിന് നഷ്ടമാകുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ജനങ്ങളുടെ ജീവൻ സംരക്ഷിക്കേണ്ട ഉത്തരവാദിത്തം സർക്കാരിന്റേതല്ലേയെന്ന് ചോദിച്ച അദ്ദേഹം ഇതാണ് ഈ നിയമത്തിന്റെ അന്തസത്തയെന്നും പറഞ്ഞു. കേന്ദ്രസർക്കാരിനോ സംസ്ഥാന സർക്കാരുകൾക്കോ നേട്ടമുണ്ടാക്കാനല്ല ഇതെന്നും അദ്ദേഹം പറഞ്ഞു.

click me!