
തൃശ്ശൂർ: റെയിൽവേ സ്റ്റേഷനിലെ വിവിധ പാർക്കിങ് കേന്ദ്രങ്ങളിൽ വാഹനങ്ങളുടെ പാർക്കിങ്ങിനുള്ള നിരക്കുകൾ പരിഷ്കരിച്ചു. പടിഞ്ഞാറെ കവാടത്തിൽ പുതിയ നിരക്കുകൾ മെയ് ആദ്യവാരത്തിൽ നിലവിൽ വന്നു. കിഴക്കുഭാഗത്തുള്ള പ്രധാന കവാടത്തിലെ പുതുക്കിയ പാർക്കിങ് നിരക്കുകൾ ജൂൺ ഒന്നു മുതൽ പ്രാബല്യത്തിൽ വരുമെന്ന് റെയിൽവേ അറിയിച്ചു. ജി എസ് ടി അടക്കമാണ് ഈ നിരക്കുകൾ.
സൈക്കിൾ, ഇരുചക്ര വാഹനം, മൂന്ന്, നാല് ചക്ര വാഹനം, മിനി ബസ്സ്/ബസ്സ് എന്നീ ക്രമത്തിൽ, വിവിധ സമയങ്ങളിലേയ്ക്കുള്ള പുതിയ പാർക്കിങ് നിരക്കുകൾ ഇനി പറയും പ്രകാരമാണ്. 2 മണിക്കൂർ വരെ - 5, 10, 30, 130 രൂപ. 2 മുതൽ 8 മണിക്കൂർ വരെ- 10, 20, 50, 270 രൂപ. 8 മുതൽ 24 മണിക്കൂർ വരെ - 10, 30, 80, 380 രൂപ.
24 മുതൽ 48 മണിക്കൂർ വരെ - 20, 60, 180, 840 രൂപ. 48 മുതൽ 72 മണിക്കൂർ വരെ - 40, 110, 300, 1260 രൂപ. 72 മുതൽ 96 മണിക്കൂർ വരെ - 65, 170, 600, 2100 രൂപ. 96 മണിക്കൂറിൽ കൂടുതൽ വരുന്ന ഓരോ 24 മണിക്കൂറോ അതിൽ കുറവോ വരുന്ന സമയത്തിനും - 20, 70, 200, 840 രൂപ വീതം. ഹെൽമറ്റിന് ഓരോ 24 മണിക്കൂറോ അതിൽ കുറവോ വരുന്ന സമയത്തിനും 10 രൂപ വീതം.
പ്രതിമാസ പാർക്കിങ് നിരക്ക് സൈക്കിളിന് 200 രൂപയും ഇരുചക്ര വാഹനത്തിന് 600 രൂപയും ആയിരിയ്ക്കും. പ്രതിമാസ പാർക്കിങ് പാസ്സുള്ളവർ തുടർച്ചയായി 72 മണിക്കൂറിൽ കൂടുതൽ സമയം വാഹനം പാർക്ക് ചെയ്താൽ സാധാരണ പാർക്കിങ് നിരക്ക് നൽകേണ്ടതാണ്. പ്രീമിയം പാർക്കിങ് നിരക്ക് 2 മണിക്കൂർ വരെ ഇരുചക്ര വാഹനത്തിന് 15 രൂപയും നാലുചക്ര വാഹനത്തിന് 40 രൂപയുമാണ്. തുടർന്നുവരുന്ന ഓരോ മണിക്കൂറോ അതിൽ കുറവോ വരുന്ന സമയത്തിനും യഥാക്രമം 15, 30 രൂപ വീതം നൽകണം.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam