പ്രധാനമന്ത്രിക്കും രാഷ്ട്രപതിക്കും പറക്കാന്‍ അത്യാധുനിക വിമാനം ഒരുങ്ങുന്നു

By Web TeamFirst Published Jun 8, 2020, 5:08 PM IST
Highlights

പ്രധാനമന്ത്രിയുള്‍പ്പെടെ രാജ്യത്തെ ഉന്നതര്‍ക്ക് സഞ്ചരിക്കാനായി സെല്‍ഫ് പ്രൊട്ടക്ഷന്‍ സ്യൂട്ട്  സജ്ജീകരിച്ച രണ്ട് ബി777 വിമാനങ്ങള്‍ ബോയിംഗ് സെപ്റ്റംബറില്‍ എയര്‍ ഇന്ത്യക്ക് കൈമാറും.
 

ദില്ലി:  പ്രധാനമന്ത്രി നരേന്ദ്രമോദിക്കും പ്രസിഡന്റ് രാംനാഥ് കോവിന്ദിനും യാത്ര ചെയ്യാന്‍ അത്യാധുനിക സുരക്ഷയുള്ള പ്രത്യേക വിമാനം ഒരുങ്ങുന്നതായി റിപ്പോര്‍ട്ടുകള്‍. പ്രധാനമന്ത്രിയുള്‍പ്പെടെ രാജ്യത്തെ ഉന്നതര്‍ക്ക് സഞ്ചരിക്കാനായി സെല്‍ഫ് പ്രൊട്ടക്ഷന്‍ സ്യൂട്ട്  സജ്ജീകരിച്ച രണ്ട് ബി777 വിമാനങ്ങള്‍ ബോയിംഗ് സെപ്റ്റംബറില്‍ എയര്‍ ഇന്ത്യക്ക് കൈമാറും. കഴിഞ്ഞ വര്‍ഷം അവസാനം കൈമാറുമെന്നായിരുന്നു തീരുമാനം. ജൂലായില്‍ വിമാനം ഉന്നതര്‍ക്കായി ഉപയോഗിക്കുമെന്നും അറിയിച്ചിരുന്നു. എന്നാല്‍, കൊവിഡ് വ്യാപനത്തോടെ വിമാനം കൈമാറുന്നത് വൈകി. 

എയര്‍ ഇന്ത്യ എന്‍ജിനീയറിംഗ് സര്‍വീസ് ലിമിറ്റഡ് തന്നെയായിരിക്കും വിമാനം കൈകാര്യം ചെയ്യുക. എയര്‍ ഇന്ത്യ ബി747 വിമാനത്തിലാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയും രാഷ്ട്രപതിയും ഇപ്പോള്‍ സഞ്ചരിക്കുന്നത്. വിവിഐപികള്‍ക്ക് സഞ്ചരിക്കാന്‍ അത്യാധുനിക സുരക്ഷാ സംവിധാനമുള്ള വിമാനങ്ങള്‍ വേണമെന്ന് കഴിഞ്ഞ വര്‍ഷമാണ് കേന്ദ്രം തീരുമാനിച്ചത്. തുടര്‍ന്നാണ് ലാര്‍ജ് എയര്‍ക്രാഫ്റ്റ് ഇന്‍ഫ്രാറെഡ് കൗണ്ടര്‍മെഷേഴ്‌സ് ആന്‍ഡ് സെല്‍ഫ് പ്രൊട്ടക്ഷന്‍ സുരക്ഷാ സംവിധാനമുള്ള രണ്ട് വിമാനങ്ങള്‍ വാങ്ങാന്‍ തീരുമാനിച്ചത്. 190 ദശലക്ഷം ഡോളര്‍ വിലക്കാണ് ബോയിംഗ് വിമാനങ്ങള്‍ വാങ്ങാന്‍ തീരുമാനിച്ചത്.  

click me!