ദില്ലിയിൽ പൂജാരിമാർക്കും ഗുരുദ്വാര പുരോഹിതർക്കും പ്രതിമാസം 18000 രൂപ , പുതിയ പദ്ധതി പ്രഖ്യാപിച്ച് ആം ആദ്മി

Published : Dec 30, 2024, 02:41 PM IST
 ദില്ലിയിൽ പൂജാരിമാർക്കും ഗുരുദ്വാര പുരോഹിതർക്കും പ്രതിമാസം 18000 രൂപ , പുതിയ പദ്ധതി പ്രഖ്യാപിച്ച് ആം ആദ്മി

Synopsis

പൂജാരി ഗ്രന്ഥി സമ്മാൻ യോജന  പദ്ധതിയുടെ രജിസ്ട്രേഷൻ നാളെ ആരംഭിക്കും

ദില്ലി:തെരഞ്ഞെടുപ്പിന് മുന്നോടിയായി  പുതിയ പദ്ധതി പ്രഖ്യാപനവുമായി ആം ആദ്മി പാർട്ടി ദേശിയ അദ്ധ്യക്ഷൻ അരവിന്ദ് കെജരിവാൾ. ദില്ലിയിൽ ക്ഷേത്രത്തിലെ പൂജാരിമാർക്കും ഗുരുദ്വാരയിലെ പുരോഹിതർക്കും പ്രതിമാസം പതിനെണ്ണായിരം രൂപ ഓണറേറിയം ലഭിക്കുന്ന പൂജാരി ഗ്രന്ഥി സമ്മാൻ യോജന പ്രഖ്യാപിച്ചു. പദ്ധതിയുടെ രജിസ്ട്രേഷൻ നാളെ ആരംഭിക്കും. കൊണാട് പ്ലേസിലെ ഹനുമാൻ ക്ഷേത്രത്തിൽ കെജരിവാൾ നേരിട്ടെത്തി രെജിസ്ട്രേഷന് തുടക്കം കുറിക്കും. മഹിള സമ്മാൻ യോജന, സഞ്ജീവനി യോജന എന്നീ പദ്ധതികളുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കിടയാണ് പുതിയ പദ്ധതി പ്രഖ്യാപനം. 

സഞ്ജീവനി യോജനയും മഹിളാ സമ്മാൻ യോജനയും നിലവിലില്ലെന്ന് വകുപ്പുകൾ, ദില്ലിയിൽ എഎപിക്ക് തിരിച്ചടി

ആം ആദ്മി പാർട്ടിയുടെ തെരഞ്ഞെടുപ്പ് വാഗ്ദാനമായ മഹിള സമ്മാൻ യോജന.പദ്ധതിയുടെ ഗുണം ജനങ്ങൾക്ക് ലഭിക്കരുതെന്നാണ് ലെഫ്റ്റനന്റ് ഗവർണറും ബിജെപിയും ആഗ്രഹിക്കുന്നതെന്ന് കെജരിവാൾ ആരോപിച്ചു. ആംആദ്മി പാര്‍ട്ടിയെ തോല്‍പിക്കാന്‍ ബിജെപിയും കോണ്‍ഗ്രസും ഒന്നിക്കുകയാണെന്നും കെജരിവാള്‍ പറഞ്ഞു.  പദ്ധതിയുടെ പേരിൽ ഗവൺമെന്റ് ഇതര ഏജൻസികൾ ആളുകളുടെ സ്വകാര്യ വിവരങ്ങൾ ശേഖരിക്കുന്നതിൽ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് ദില്ലി ചീഫ് സെക്രട്ടറിക്കും പൊലീസ് കമ്മീഷണർക്കും ലെഫ്റ്റനന്റ് ഗവർണർ കത്തെഴുതിയിരുന്നു.
 

PREV
click me!

Recommended Stories

യാത്രക്കാരുടെ ശ്രദ്ധക്ക്, ആശ്വാസ വാർത്ത! 30 സ്പെഷ്യൽ ട്രെയിനുകൾ, 37 ട്രെയിനുകളിൽ 116 അധിക കോച്ചുകൾ; ഇൻഡിഗോ യാത്രാ പ്രതിസന്ധി പരിഹരിക്കാൻ റെയിൽവേ
ഇൻഡിഗോ പ്രതിസന്ധി, സിഇഒയ്ക്ക് ഗുരുതര പിഴവ്, കാരണം കാണിക്കൽ നോട്ടീസുമായി ഡിജിസിഎ, പീറ്റർ എൽബേഴ്‌സ് പുറത്തേക്കെന്ന് സൂചന