എതിര്‍ലിംഗത്തിലുള്ളവരെ മസാജ് ചെയ്യാന്‍ അനുമതിയില്ല, പാര്‍ലര്‍ നടത്തിപ്പില്‍ വലിയ മാറ്റങ്ങളുമായി ഗുവാഹത്തി

By Web TeamFirst Published Nov 16, 2021, 12:33 PM IST
Highlights

സമൂഹത്തിന് ചേരാത്ത രീതിയിലുള്ള പല രീതികളും സ്പാ, സലോണ്‍, ബ്യൂട്ടിപാര്‍ലര്‍ എന്നിവകളില്‍ നടക്കുന്നതായി പരാതി ലഭിച്ചതിനേത്തുടര്‍ന്നാണ് ഇത്തരം നിര്‍ദ്ദേശം നല്‍കുന്നതെന്നും ഗുവാഹത്തി മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍  ജോയിന്‍റ് കമ്മീഷണര്‍ സിദ്ദാര്‍ത്ഥ് ഗോസ്വാമി

ബ്യൂട്ടിപാര്‍ലര്‍ (salon) നടത്തിപ്പില്‍ വലിയ മാറ്റങ്ങള്‍ നിര്‍ദ്ദേശിച്ച് ഗുവാഹത്തി (Guwahati). ഗുവാഹത്തി മുന്‍സിപ്പല്‍ കോര്‍പ്പറേഷനാണ് വലിയ രീതിയിലുള്ള മാറ്റങ്ങള്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്. ജില്ലയിലെ ബ്യൂട്ടി പാര്‍ലറുകളും മസാജ് സെന്‍റ്റുകളും ഇനി പുതിയ നിര്‍ദ്ദേശം കര്‍ശനമായി പാലിക്കണമെന്നാണ് അറിയിപ്പ്. എതിര്‍ലിംഗത്തിലുള്ളവരെ മസാജ് ചെയ്യാന്‍ അനുമതിയില്ലെന്നതാണ് (No massage from opposite sex)നിര്‍ദ്ദേശങ്ങളിലെ പ്രാധാന്യമുള്ളവയിലൊന്ന്.

സ്പാ, സലോണ്‍, ബ്യൂട്ടി പാര്‍ലര്‍ എന്നിവയില്‍ പ്രത്യേക ചേംബറുകള്‍ പാടില്ലെന്നും നിര്‍ദ്ദേശം വിശദമാക്കുന്നു. സ്ഥാപനത്തിലേക്കുള്ള പ്രധാന വാതില്‍ അകം പുറം കാണാന്‍ സാധിക്കുന്ന രീതിയില്‍ സുതാര്യമായിരിക്കണം. സമൂഹത്തിന് ചേരാത്ത രീതിയിലുള്ള പല രീതികളും സ്പാ, സലോണ്‍, ബ്യൂട്ടിപാര്‍ലര്‍ എന്നിവകളില്‍ നടക്കുന്നതായി പരാതി ലഭിച്ചതിനേത്തുടര്‍ന്നാണ് ഇത്തരം നിര്‍ദ്ദേശം നല്‍കുന്നതെന്നും ഗുവാഹത്തി മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍  ജോയിന്‍റ് കമ്മീഷണര്‍ സിദ്ദാര്‍ത്ഥ് ഗോസ്വാമി പറയുന്നു. 

മസാജിന് പോയ പ്രവാസിക്ക് ക്രൂര മര്‍ദനം; നാലാം നിലയില്‍ നിന്ന് താഴേക്ക് ചാടിയ യുവാവ് ഗുരുതരാവസ്ഥയില്‍


റോഡില്‍ നിന്ന് ലഭിച്ച ഒരു പരസ്യ കാര്‍ഡില്‍ കണ്ട ഫോണ്‍ നമ്പറില്‍ യുവാവ് ബന്ധപ്പെടുകയായിരുന്നു. ആശയ വിനിമയത്തിനൊടുവില്‍ മസാജിനായി ഒരു അപ്പാര്‍ട്ട്മെന്റിലെത്താന്‍ യുവാവിന് നിര്‍ദേശം ലഭിച്ചു. അപാര്‍ട്ട്മെന്‍റില്‍ വച്ച് ബാങ്ക് കാര്‍ഡ് വിവരങ്ങള്‍ വെളിപ്പെടുത്താന്‍ വിസമ്മതിച്ചതിന് യുഎഇയില്‍ ഇന്ത്യക്കാരനെ തട്ടിപ്പുകാര്‍ ക്രൂരമായി മര്‍ദിക്കുകയായിരുന്നു. സംഘത്തിന്റെ പിടിയില്‍ നിന്ന് രക്ഷപ്പെടാന്‍ കെട്ടിടത്തിന്റെ നാലാം നിലയില്‍ നിന്ന് താഴേക്ക് ചാടിയ യുവാവിന്റെ നില അതീവ ഗുരുതരമായിരുന്നു.

മസാജ് സേവനം നല്‍കുമെന്ന് വാട്‌സാപ്പില്‍ പരസ്യം; പ്രവാസിക്ക് നഷ്ടമായത് എട്ടു ലക്ഷം രൂപ


റഷ്യന്‍ വനിതയുടെ ഫോട്ടോയ്‌ക്കൊപ്പമാണ് മസാജ് സേവനം സംബന്ധിച്ചുള്ള വാട്‌സാപ്പ് സന്ദേശം പാകിസ്ഥാന്‍ സ്വദേശിക്ക് ലഭിച്ചത്. സന്ദേശത്തില്‍ ഒരു അപ്പാര്‍ട്ട്‌മെന്റിന്റെ വിലാസവും ഉണ്ടായിരുന്നു.ഇതനുസരിച്ച് 2020 നവംബറില്‍ ദുബൈയിലെ നയിഫ് ഏരിയയിലുള്ള അപ്പാര്‍ട്ട്‌മെന്റിലെത്തിയ പ്രവാസിയെ 27കാരിയായ നൈജീരിയന്‍ സ്വദേശി ബലംപ്രയോഗിച്ച് അകത്തേക്ക് കടത്തുകയായിരുന്നു. മൂന്നു പുരുഷന്‍മാരും മൂന്ന് സ്ത്രീകളും ചേര്‍ന്ന് പാകിസ്ഥാന്‍ സ്വദേശിയെ ആക്രമിച്ചു. ഭീക്ഷണിപ്പെടുത്തി പഴ്‌സ് കവര്‍ന്ന സംഘം ക്രെഡിറ്റ് കാര്‍ഡിന്റെ പാസ്‌കോര്‍ഡ് നല്‍കാന്‍ വിസമ്മതിച്ചപ്പോള്‍ മര്‍ദ്ദിച്ചെന്നും പ്രവാസി കൂട്ടിച്ചേര്‍ത്തു. പിന്നീട് ക്രെഡിറ്റ് കാര്‍ഡ് പാസ്‌കോഡ് കിട്ടിയപ്പോള്‍ സംഘം ഇയാളുടെ അക്കൗണ്ടില്‍ നിന്ന് 40,000ദിര്‍ഹം പിന്‍വലിച്ചു. അപ്പാര്‍ട്ട്‌മെന്റില്‍ ഏകദേശം ആറ് മണിക്കൂറോളം സംഘം പ്രവാസിയെ ബന്ധിയാക്കി. പഴ്‌സിലുണ്ടായിരുന്ന 500 ദിര്‍ഹം കൂടി കൈക്കലാക്കിയ ശേഷമാണ് ഇവര്‍ ഇയാളെ വിട്ടയച്ചത്. 

മസാജ്‌ പാർലറിന്റെ മറവിൽ അനാശാസ്യം; കോഴിക്കോട് രണ്ട് പേർ അറസ്റ്റിൽ


കോർപറേഷന്റെ അനുമതിയില്ലാതെയാണ്‌ കുതിരവട്ടത്ത്‌ നാച്വറൽ വെൽനെസ്‌ സ്‌പാ ആന്റ്‌ ബ്യൂട്ടി ക്ലിനിക്‌ എന്ന സ്ഥാപനത്തിന്‍റെ മറവില്‍ അനാശാസ്യ പ്രവര്‍ത്തനം നടത്തിയതിന് രണ്ടുപേര്‍ അറസ്റ്റിലായി.  ഇവിടെയുണ്ടായിരുന്ന മൂന്ന്‌ സ്‌ത്രീകളെ രക്ഷപെടുത്തി ഷെൽട്ടർ ഹോമിലേക്ക്‌ മാറ്റി.

click me!