Tamilnadu Police| യൂണിഫോം ധരിച്ച പൊലീസുകാരനെ ചുംബിച്ച് ഭാര്യയുടെ ബന്ധുവായ യുവതി; സസ്പെന്‍ഷനുമായി തമിഴ്നാട്

By Web TeamFirst Published Nov 16, 2021, 11:53 AM IST
Highlights

വെള്ളിയാഴ്ച വൈകുന്നേരം വളങ്കുളത്തിന് സമീപമുള്ള പാര്‍ക്കില്‍ വച്ച് ഭാര്യാ സഹോദരന്‍റെ ഭാര്യയോട് സംസാരിക്കുകയായിരുന്നു ബാലാജി. ഇതിനിടയില്‍ യുവതി ബാലാജിയുടെ കവിളില്‍ ചുംബിക്കുകയായിരുന്നു. 

പാര്‍ക്കില്‍ വച്ച് ഭാര്യയുടെ ബന്ധു ചുംബിച്ച(Kiss) പൊലീസ് ഉദ്യോഗസ്ഥന്(Police constable ) സസ്പെന്‍ഷന്‍ (Suspension). തമിഴ്നാട്ടിലെ കോയമ്പത്തൂരിലാണ്(Coimbatore) സംഭവം. കോയമ്പത്തൂര്‍ സിറ്റി ആംഡ് ഫോഴ്സ് അംഗമായ 29കാരനായ പൊലീസ് കോണ്‍സ്റ്റബിള്‍ വി ബാലാജിക്ക് എതിരെയാണ് നടപടിയെടുത്തത്. യൂണിഫോം ധരിച്ച് ഭാര്യാ സഹോദരന്‍റെ ഭാര്യയോട് സംസാരിച്ചിരിക്കെയാണ് യുവതി പൊലീസുകാരന്‍റെ കവിളില്‍ ചുംബിച്ചത്. വെള്ളിയാഴ്ചയാണ് സംഭവം നടന്നത്. ചുംബനത്തിന്‍റെ ദൃശ്യങ്ങള്‍ പാര്‍ക്കിലുണ്ടായിരുന്ന ആരോ ഫോണില്‍ പകര്‍ത്തി സമൂഹമാധ്യമങ്ങളില്‍ ഇട്ടതോടെയാണ് സംഭവം പുറത്തറിയുന്നത്.

കൂടല്ലൂര്‍ സ്വദേശിയായ വി ബാലാജി ഭാര്യയ്ക്കും രണ്ട് മക്കള്‍ക്കുമൊപ്പം പൊലീസ് ക്വാട്ടേഴ്സിലാണ് താമസിക്കുന്നത്. വെള്ളിയാഴ്ച വൈകുന്നേരം വളങ്കുളത്തിന് സമീപമുള്ള പാര്‍ക്കില്‍ വച്ച് ഭാര്യാ സഹോദരന്‍റെ ഭാര്യയോട്  സംസാരിക്കുകയായിരുന്നു ബാലാജി. ഇതിനിടയില്‍ യുവതി ബാലാജിയുടെ കവിളില്‍ ചുംബിക്കുകയായിരുന്നു. ഈ സമയം ഇവിടെയുണ്ടായിരുന്ന ചിലര്‍ ദൃശ്യങ്ങള്‍ പകര്‍ത്തി പൊലീസിന് അയച്ചു നല്‍കുകയായിരുന്നു. ശനിയാഴ്ച രാവിലയോടെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാവുകയായിരുന്നു.

സംഭവം നടക്കുന്ന സമയത്ത് ബാലാജി യൂണിഫോമിലായിരുന്നു. അതിനാല്‍ തെറ്റായ സന്ദേശമാണ് ദൃശ്യം നല്‍കുന്നതെന്ന് വ്യക്തമാക്കിയാണ് ഡെപ്യൂട്ടി കമ്മീഷണര്‍ മുരളീധരന്‍ ബാലാജിക്ക് എതിരായ നടപടി എടുത്തത്. 2017ലാണ് ബാലാജി സര്‍വ്വീസില്‍ കയറിയത്. ബാലാജി മറ്റൊരു സമുദായത്തില്‍ നിന്നുള്ള യുവതിയെയാണ് വിവാഹം ചെയ്തിട്ടുള്ളതെന്നും പൊലീസ് വിശദമാക്കിയതായാണ് ദേശീയമാധ്യമങ്ങളുടെ റിപ്പോര്‍ട്ട്.  വിവാഹത്തിന് ശേഷമാണ് ഭാര്യയുടെ ബന്ധുവുമായി ബാലാജി ചങ്ങാത്തത്തിലായത്. യുവതിയോടൊപ്പമായിരുന്നു ബാലാജി പാര്‍ക്കിലെത്തിയത്.

വാടക കുടിശ്ശിക ചോദിച്ചതിന് വ്യാജപീഡന പരാതി നൽകിയ വനിത എസ്ഐക്ക് സസ്പെൻഷൻ

വാടക കുടിശിക ചോദിച്ചതിന് വീട്ടുടമയുടെ മരുമകനെതിരെ വ്യാജ പീഡന പരാതി നല്‍കിയ വനിതാ എസ്ഐക്ക് സസ്പെന്‍ഷന്‍. കോഴിക്കോട് മെഡിക്കല്‍ കോളേജ് എസിപിയുടെ ഓഫീസിലെ എസ്ഐ സുഗുണവല്ലിക്കെതിരെയാണ് നടപടി. എസ്ഐ നാല് മാസത്തെ വാടക തരാത്തതിന് പന്നിയങ്കര സ്വദേശിയായ വീട്ടുടമ പോലീസില്‍ പരാതി നല്‍കിയിരുന്നു. പിന്നാലെയാണ് വീട്ടുടമയുടെ മരുമകന്‍ തന്‍റെ കൈക്ക് കയറി പിടിച്ചെന്നും , വിവാഹ മോതിരം ഊരിയെടുത്തെന്നും എസ്ഐ പരാതി നല്‍കിയത്. എന്നാല്‍ ഈ പരാതി വ്യാജമാണെന്ന് പിന്നീട് അന്വേഷണത്തില്‍ വ്യക്തമായി. തുടർന്നാണ് എസ്ഐയെ സസ്പെന്‍ഡ് ചെയ്ള്ളതുകൊണ്ടുള്ള സിറ്റി പോലീസ് കമ്മീഷണറുടെ നടപടി. ഉദ്യോഗസ്ഥയ്ക്കെതിരെ വകുപ്പുതല നടപടിയെടുക്കാനും ശുപാർശ ചെയ്തിട്ടുണ്ട്. 

കരിങ്കുന്നത്ത് വീട്ടമ്മയെ കയറിപിടിച്ചു, സ്പെഷ്യൽ ബ്രാഞ്ച് എസ് ഐ അറസ്റ്റിൽ
കരിങ്കുന്നത്ത് വീട്ടമ്മയെ കയറിപിടിച്ച എസ് ഐ അറസ്റ്റിൽ. സ്പെഷ്യൽ ബ്രാഞ്ച് എസ് ഐ ബജിത് ലാൽ ആണ് അറസ്റ്റിലായത്. ഇയാൾ താമസിക്കുന്ന അപ്പാർട്ട്മെന്റിന് തൊട്ടടുത്തുള്ള അപ്പാർട്മെന്റിൽ താമസിക്കുന്ന വീട്ടമ്മക്ക് നേരെയാണ് അതിക്രമം ഉണ്ടായത്

click me!