
ഡെറാഢൂൺ: ജോഷിമഠിൽ വീണ്ടും ഭൂമിക്കടിയിൽ നിന്നും വെള്ളം ഒഴുകി വരുന്നത് ആശങ്കയാകുന്നു. ജോഷിമഠിലെ നർസിംഗ് ക്ഷേത്രത്തിലേക്കുള്ള വഴിയിലാണ് നീരുറവ കണ്ടത്. ഈ വർഷമാദ്യം ജോഷിമഠിലെ ഭൗമപ്രതിസന്ധി രൂക്ഷമായ സമയത്തും ഇത്തരത്തിൽ ഭൂമിക്കടിയിൽ നിന്ന് വെള്ളം കണ്ടെത്തിയിരുന്നു. ഇത് വീണ്ടും സംഭവിച്ചതോടെയാണ് ജനങ്ങൾക്കിടയിൽ ആശങ്കയുയരുന്നത്. ഭൗമശാസ്ത്രജ്ഞർ ഇക്കാര്യം അന്വേഷിക്കുന്നുണ്ടെന്നും ജില്ലാഭരണകൂടം അറിയിച്ചു.
രാജ്കോട്ട്: ഗുജറാത്തിലെ രാജ്കോട്ടിൽ നേരിയ ഭൂചലനം . ഉച്ചയ്ക്ക് 3.20 ഓടെയാണ് ഭൂചലനം ഉണ്ടായത്. റിക്ടർ സ്കെയിലിൽ 4.3 രേഖപ്പെടുത്തി. കാര്യമായ അനിഷ്ട സംഭവങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. കഴിഞ്ഞ ആഴ്ച രണ്ടു ദിവസങ്ങളിൽ ഗുജറാത്തിലെ അമ്രേലി ജില്ലയിലും നേരിയ ഭൂകമ്പം അനുഭവപ്പെട്ടിരുന്നു.