ഡോക്ടറെ കാണാനെത്തിയപ്പോൾ ക്യൂവിന്റെ പേരിൽ തര്‍ക്കം, സഹോദരിയുടെ മുഖത്തടിച്ചു, പിന്നാലെ റിസപ്ഷനിസ്റ്റിന് ക്രൂര മര്‍ദ്ദനം

Published : Jul 27, 2025, 12:46 AM IST
thane receptionist

Synopsis

കല്യാൺ ഈസ്റ്റിലെ ക്ലിനിക് ആക്രമണക്കേസിൽ പുതിയ വഴിത്തിരിവ്.

ദില്ലി: കല്യാൺ ഈസ്റ്റിലെ ഒരു സ്വകാര്യ കുട്ടികളുടെ ആശുപത്രിയിലെ റിസപ്ഷനിസ്റ്റിന് നേരെ നടന്ന ആക്രമണവുമായി ബന്ധപ്പെട്ട് പുതിയ വീഡിയോ പുറത്തുവന്നു. അക്രമി, ഗോകുൽ ഝാ, യുവതിയെ ആക്രമിക്കുന്നതിന് തൊട്ടുമുമ്പ് റിസപ്ഷനിസ്റ്റ് ഇയാളുടെ സഹോദരിയായ സ്ത്രീയെ അടിക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്ന പുതിയ വീഡിയോയിലുള്ളത്. 

നേരത്തെ, തിങ്കളാഴ്ച വൈകുന്നേരം കല്യാൺ ഈസ്റ്റിലെ ശ്രീ ബാൽ ക്ലിനിക്കിലെ റിസപ്ഷൻ ഏരിയയിൽ വെച്ച് ഗോകുൽ ഝാ റിസപ്ഷനിസ്റ്റിനെ ചവിട്ടുകയും മുടിയിൽ പിടിച്ച് വലിച്ചിഴക്കുകയും ചെയ്യുന്ന വീഡിയോ വ്യാപകമായി പ്രചരിച്ചിരുന്നു. ഡോക്ടറെ കാണാൻ അനുമതി നിഷേധിച്ചതിനെ തുടർന്നാണ് ഝാ പ്രകോപിതനായതെന്നായിരുന്നു അപ്പോൾ പുറത്തുവന്ന വിവരം. സംഭവത്തിൽ പൊലീസ് ചൊവ്വാഴ്ച ഇയാളെ അറസ്റ്റ് ചെയ്യുകയും ചെയ്തു.

എന്നാൽ, പുതുതായി പുറത്തുവന്ന ദൃശ്യങ്ങൾ, ആക്രമണത്തിന് തൊട്ടുമുമ്പ് റിസപ്ഷനിസ്റ്റ് ഝായുടെ സഹോദരിയെ അടിച്ചതായി വ്യക്തമാകുന്നുണ്ട്. സംഭവത്തിന് ശേഷം ഝാ ഒളിവിൽ പോവുകയും, താടിയും മുടിയും വെട്ടി രൂപമാറ്റം വരുത്താൻ ശ്രമിക്കുകയും ചെയ്തിരുന്നു. പിറ്റേദിവസം നാട്ടുകാർ ഇയാളെ പിടികൂടി പൊലീസിന് കൈമാറുകയായിരുന്നു. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ, മൻപാഡ പൊ അസഭ്യം പറയൽ, സ്ത്രീത്വത്തെ അപമാനിക്കൽ തുടങ്ങിയ വകുപ്പുകൾ ചേര്‍ത്ത് കേസെടുത്തിട്ടുണ്ട്.

സംഭവസമയത്ത് ആശുപത്രിയിലുണ്ടായിരുന്ന മറ്റ് കുടുംബാംഗങ്ങളെയും പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ റിസപ്ഷനിസ്റ്റ് ഡോംബിവ്‌ലിയിലെ ആശുപത്രിയിൽ ചികിത്സയിലാണ്. ബുധനാഴ്ച കല്യാൺ ജില്ലാ സെഷൻസ് കോടതി ഝായെ രണ്ട് ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയിൽ വിട്ടു.

പൊലീസ് പറയുന്നതനുസരിച്ച്, ഗോകുൽ ഝാ തൻ്റെ ഭാര്യ, സഹോദരി, ഒരു കുട്ടി എന്നിവരുമായി ഒരു ഡോക്ടറെ കാണാൻ ആശുപത്രിയിൽ എത്തിയതായിരുന്നു. ഡോക്ടർ ഒരു ഫാർമസ്യൂട്ടിക്കൽ കമ്പനി പ്രതിനിധിയുമായി സംസാരിക്കുന്നതിനാൽ കാത്തിരിക്കാൻ റിസപ്ഷനിസ്റ്റ് ഇവരോട് ആവശ്യപ്പെട്ടു. ഈ സമയത്ത്, രോഗികളെ പ്രവേശിപ്പിക്കുന്ന ക്യൂവിനെച്ചൊല്ലി റിസപ്ഷനിസ്റ്റും ഝായുടെ കുടുംബവും തമ്മിൽ തർക്കം ആരംഭിച്ചു.

ചൂടേറിയ വാക്കുതർക്കത്തിനിടെ, റിസപ്ഷനിസ്റ്റ് ഝായുടെ സഹോദരിയുടെ ചെവിക്ക് അടിച്ചു. ഇതറിഞ്ഞ ഝാ റിസപ്ഷൻ ഏരിയയിലേക്ക് ഇരച്ചെത്തി യുവതിയെ ആക്രമിക്കുകയായിരുന്നു. പുതിയ വീഡിയോ പുറത്തുവന്നതോടെ കേസിന് പുതിയ മാനം കൈവന്നു. പ്രായത്തെ പോലും ബഹുമാനിക്കാതെയുള്ള റിസ്പഷനിസ്റ്റിനെതിരെയും കേസെടുക്കണമെന്ന് സോഷ്യൽ മീഡിയയിൽ വീഡിയോ പങ്കുവച്ചുകൊണ്ട് കുറിക്കുന്നു. സംഭവത്തിൽ അന്വേഷണം തുടരുകയാണെന്നും കൂടുതൽ നടപടികൾ തെളിവുകൾ ശേഖരിക്കുന്നതിന് അനുസരിച്ചായിരിക്കുമെന്നും മൻപാഡ പൊലീസ് പറഞ്ഞു.

 

 

PREV
PP
About the Author

Prabeesh PP

2017 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ഡെവലപ്മെന്റ്റ് സ്റ്റഡീസിൽ ബിരുദാനന്തര ബിരുദവും ജേണലിസത്തില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. പ്രാദേശിക, കേരള, ദേശീയ അന്താരാഷ്ട്ര വാർത്തകൾ, സംസ്ഥാന, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകളും എന്റര്‍ടെയിന്‍മെന്റ്, ആരോഗ്യം തുടങ്ങിയ വിഷയങ്ങളിലും എഴുതുന്നു. ഒരു പതിറ്റാണ്ട് പിന്നിട്ട മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. മെയില്‍: prabeesh@asianetnews.inRead More...
Read more Articles on
click me!

Recommended Stories

എഐപിസി ചെയർമാൻ പ്രവീൺ ചക്രവർത്തി വിജയ്‌യുമായി കൂടിക്കാഴ്ച നടത്തി
ഒടുവിൽ മൗനം വെടിഞ്ഞ് ഇൻഡിഗോ സിഇഒ, 'ഇന്ന് 1000ത്തിലധികം സർവീസ് റദ്ദാക്കി, പരിഹാരം വൈകും, ഡിസംബർ 15 നുള്ളിൽ എല്ലാം ശരിയാകും'