'സ്വതന്ത്ര്യത്തിന് ശേഷം ഇത് ആദ്യം' ; വ്യോമസേന ദിനത്തില്‍ പുതിയ പ്രഖ്യാപനം

Published : Oct 08, 2022, 12:40 PM IST
'സ്വതന്ത്ര്യത്തിന് ശേഷം ഇത് ആദ്യം' ; വ്യോമസേന ദിനത്തില്‍ പുതിയ പ്രഖ്യാപനം

Synopsis

വ്യോമസേനാ മേധാവി എയർ ചീഫ് മാർഷൽ വി ആർ ചൗധരി രാവിലെ നടന്ന വ്യോമസേനയുടെ പരേഡ് പരിശോധിച്ചു. ഒപ്പം വ്യോമസേനയുടെ പുതിയ പ്രവർത്തന ശാഖ രൂപീകരിക്കുന്നതായി പ്രഖ്യാപിക്കുകയും ചെയ്തു.

ചണ്ഡീഗഡ് : ഇന്ത്യൻ വ്യോമസേന ഇന്ന് 90-ാം വാർഷികം ആഘോഷിക്കുകയാണ്. ആദ്യമായി ദില്ലിക്ക് പുറത്താണ് വ്യോമസേന വാര്‍ഷിക ആഘോഷങ്ങൾ നടത്തുന്നത്. ചണ്ഡീഗഡിൽ നടക്കുന്ന ആഘോഷങ്ങളിൽ 80 വിമാനങ്ങളുമായി സുഖ്‌ന തടാകത്തിന് മുകളിലൂടെ ഒരു മണിക്കൂർ നീണ്ട ആകാശ പ്രദർശനം നടത്തുക. പുതിയ കോംബാറ്റ് യൂണിഫോമും വ്യോമസേന ഈ വാര്‍ഷിക വേളയില്‍ പുറത്തിറക്കും.

വ്യോമസേനാ മേധാവി എയർ ചീഫ് മാർഷൽ വി ആർ ചൗധരി രാവിലെ നടന്ന വ്യോമസേനയുടെ പരേഡ് പരിശോധിച്ചു. ഒപ്പം വ്യോമസേനയുടെ പുതിയ പ്രവർത്തന ശാഖ രൂപീകരിക്കുന്നതായി പ്രഖ്യാപിക്കുകയും ചെയ്തു.

ഈ ചരിത്രപരമായ അവസരത്തിൽ, വ്യോമസേനയ്ക്കായി പുതിയ  വെപ്പണ്‍ സിസ്റ്റം രൂപീകരിക്കുന്നതിന് സർക്കാർ അംഗീകാരം നൽകിയിട്ടുണ്ടെന്ന് അറിയിക്കുന്നു. സ്വാതന്ത്ര്യത്തിന് ശേഷം ഇതാദ്യമായാണ് ഒരു പുതിയ ശാഖ വ്യോമസേനയില്‍ സൃഷ്ടിക്കുന്നത്.  

ഭൂതലത്തിൽ നിന്ന് ഉപരിതല മിസൈലുകൾ, ഉപരിതലത്തിൽ നിന്ന് ആകാശത്തേക്ക് മിസൈലുകൾ ഇത്തരത്തിലുള്ള ആയുധ സംവിധാനങ്ങള്‍ നിയന്ത്രിക്കുന്ന പ്രത്യേക ഓപ്പറേറ്റര്‍മാരെ വിദൂര പൈലറ്റഡ് വിമാനങ്ങൾ, ഇരട്ട, മൾട്ടി ക്രൂ വിമാനങ്ങള്‍ എന്നിവയില്‍ നിയമിക്കാന്‍ പ്രാപ്തമാക്കുമെന്ന് എയർ ചീഫ് വിആർ ചൗധരി പറഞ്ഞു. ഈ സിസ്റ്റം വരുന്നതിനാല്‍ പറക്കൽ പരിശീലനത്തിനുള്ള ചെലവ് കുറച്ചതിനാൽ  തന്നെ സര്‍ക്കാറിന് 3,400 കോടിയിലധികം ലാഭം ലഭിക്കുമെന്നാണ് യർ ചീഫ് വിആർ ചൗധരി പറയുന്നു.

അടുത്ത വർഷം മുതൽ വനിതാ അഗ്‌നിവീറുകളെ പ്രവേശിപ്പിക്കാൻ സേന പദ്ധതിയിടുന്നതായി എയർ ചീഫ് മാർഷൽ പറഞ്ഞു. ഇതിനായുള്ള  അടിസ്ഥാന സൗകര്യങ്ങൾ സൃഷ്ടിക്കുന്നത് പുരോഗമിക്കുകയാണെന്നും  അദ്ദേഹം പറഞ്ഞു.

ഈ വർഷത്തെ ഐഎഎഫ് ദിനത്തിന്റെ ശ്രദ്ധ ആത്മനിർഭര്‍ ഭാരതം എന്ന ആശയത്തിലാണ്.  കഴിഞ്ഞയാഴ്ച സേവനത്തിൽ ഉൾപ്പെടുത്തിയ പുതുതായി ഉൾപ്പെടുത്തിയ  ലൈറ്റ് കോംബാറ്റ് ഹെലികോപ്റ്റര്‍ 'പ്രചണ്ഡ്' ഉൾപ്പെടെ നിരവധി മെയ്ഡ്-ഇൻ-ഇന്ത്യ ആയുധങ്ങള്‍ ഐഎഎഫ് ദിനത്തിൽ പ്രദർശിപ്പിച്ചു. രാഷ്ട്രപതി ദ്രൗപതി മുർമു ഇന്ന് മുഖ്യാതിഥിയാണ്, പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗും രാവിലെയും വൈകുന്നേരവും നടക്കുന്ന പരിപാടികളിൽ പങ്കെടുക്കുന്നുണ്ട്.

രാവിലെ 9 മണിക്ക് ചണ്ഡീഗഡ് എയർ ബേസിൽ ഐഎഎഫ് മേധാവിയുടെ പ്രസംഗത്തോടും പുതിയ യുദ്ധ വസ്ത്രം അനാച്ഛാദനം ചെയ്തും ആരംഭിച്ച ചടങ്ങുകള്‍ക്ക് ശേഷം സുഖ്ന തടാകത്തിന് മുകളിലൂടെയുള്ള വ്യോമസേന അഭ്യാസ പ്രകടനം ഉച്ചയ്ക്ക് 2:45 ന് ആരംഭിക്കും. 

ചടുലതാണ്ഡവമാടാൻ 'പ്രചണ്ഡ്' റെഡി, ചൈനയും പാക്കിസ്ഥാനും വിറയ്ക്കും!

 

PREV
Read more Articles on
click me!

Recommended Stories

ജോലി സമയം കഴിഞ്ഞാൽ കോൾ എടുക്കേണ്ട, ഇ-മെയിൽ നോക്കേണ്ട; ഇതടക്കം സുപ്രധാനമായ ബില്ലുകൾ ലോക്സഭയിൽ, വധശിക്ഷ നിർത്തലാക്കണമെന്ന് കനിമൊഴി
60000 പേർക്ക് ബിരിയാണി, സൗദിയിൽനിന്ന് മതപുരോ​ഹിതർ, ബം​ഗാളിനെ ഞെട്ടിച്ച് ഇന്ന് 'ബാബരി മസ്ജിദ്' നിർമാണ ഉദ്ഘാടനം, കനത്ത സുരക്ഷ