ഹണിമൂൺ ആഘോഷത്തിനിടെ കോട്ടയുടെ മുകളിൽ നിന്ന് സെൽഫിയെടുക്കാൻ ശ്രമം, കൊക്കയിലേക്ക് വീണ് നവവധുവിന് ദാരുണാന്ത്യം

Published : Dec 30, 2023, 09:35 AM IST
ഹണിമൂൺ ആഘോഷത്തിനിടെ കോട്ടയുടെ മുകളിൽ നിന്ന് സെൽഫിയെടുക്കാൻ ശ്രമം, കൊക്കയിലേക്ക് വീണ് നവവധുവിന് ദാരുണാന്ത്യം

Synopsis

മഹാരാഷ്ട്രയിലെ പശ്ചിമഘട്ടത്തിൽ ഏകദേശം 2,300 അടി ഉയരത്തിൽ റായ്ഗഡ് ജില്ലയിലെ മാത്തേരനും പൻവേലിനും ഇടയിലാണ് പ്രബൽഗഡ് കോട്ട സ്ഥിതി ചെയ്യുന്നത്.

മുംബൈ: ഹണിമൂൺ ആഘോഷത്തിനിടെ കോട്ടയുടെ മുകളിൽ നിന്ന് സെൽഫിയെടുക്കാൻ ശ്രമിച്ച നവവധു വീണ് മരിച്ചു. പൂനെയിൽ നിന്നുള്ള 24 കാരിയായ ശുഭാംഗി പട്ടേലാണ് മരിച്ചത്. വ്യാഴാഴ്ച ഉച്ചയ്ക്ക് സെൽഫി എടുക്കുന്നതിനിടെ പ്രബൽഗഡ് കോട്ടയുടെ മുകളിൽ നിന്ന് 200 അടി താഴ്ചയിലേക്ക് തെന്നിവീഴുകയായിരുന്നു. പൻവേൽ താലൂക്ക് പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. പൂനെയിലെ ദത്തവാഡി സ്വദേശിയാണ് ശുഭാം​ഗി. ഡിസംബർ എട്ടിനാണ് ശുഭാംഗിയും സോഫ്‌റ്റ്‌വെയർ എഞ്ചിനീയറായ വിനായക് പട്ടേലും (27) വിവാഹിതരായതെന്ന് പൻവേൽ താലൂക്ക് പൊലീസ് സ്‌റ്റേഷനിലെ സീനിയർ ഇൻസ്‌പെക്ടർ അനിൽ പാട്ടീൽ അറിയിച്ചു.

ബുധനാഴ്ച ഹണിമൂണിനായി ലോണാവാലയിലേക്ക് പുറപ്പെട്ട ഇവർ വ്യാഴാഴ്ച രാവിലെ മച്ചി പ്രബൽഗഡ് കോട്ടയിലേക്ക് ട്രെക്കിംഗിനായി പോയി. ഉച്ചയ്ക്ക് 2.30 ഓടെ, കോട്ടയുടെ മുകളിൽ എത്തിയ ശേഷം, ശിവാംഗി മലയിടുക്കിന്റെ അരികിൽ നിൽക്കുമ്പോൾ സെൽഫി എടുക്കാൻ തുടങ്ങി. ഈ സമയത്ത് അവൾ അബദ്ധത്തിൽ വഴുതി കൊക്കയിലേക്ക് വീഴുകയായിരുന്നുവെന്ന് ഭർത്താവ് വിനായക് പൊലീസിനോട് പറഞ്ഞു. 

നിസർഗ മിത്ര എന്ന പ്രാദേശിക എൻ.ജി.ഒ.യുടെ കോട്ടയിലെ ട്രെക്കർമാരും റെസ്ക്യൂ ടീം അംഗങ്ങളും കയറുകളും സുരക്ഷാ വലകളും ഉപയോഗിച്ച് തിരച്ചിൽ നടത്തി. ഏകദേശം 200 അടി താഴ്ച്ചയിൽ, ശരീരത്തിൽ ഒന്നിലധികം മുറിവുകളോടെ ശുഭാംഗിയെ കണ്ടെത്തി. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ശുഭാംഗിയുടെ മൃതദേഹം ബന്ധുക്കൾക്ക് കൈമാറി. സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്തുമെന്നും പൊലീസ് പറഞ്ഞു.

മഹാരാഷ്ട്രയിലെ പശ്ചിമഘട്ടത്തിൽ ഏകദേശം 2,300 അടി ഉയരത്തിൽ റായ്ഗഡ് ജില്ലയിലെ മാത്തേരനും പൻവേലിനും ഇടയിലാണ് പ്രബൽഗഡ് കോട്ട സ്ഥിതി ചെയ്യുന്നത്. പീഠഭൂമിയുടെ കൊടുമുടിയിലാണ് ഇത് നിർമ്മിച്ചിരിക്കുന്നത്. കോട്ടയിൽ കയറുന്ന ട്രെക്കർമാരുടെ സുരക്ഷക്കായി സുരക്ഷാ റെയിലുകളോ കയറുകളോ ഇല്ല. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

രാജ്യത്ത് നാല് ദിവസം തുടർച്ചയായി പൊതുമേഖലാ ബാങ്കുകൾ പ്രവർത്തിക്കില്ല, 27ാം തീയതി ബാങ്ക് ജീവനക്കാരുടെ പണിമുടക്ക്; 5 പ്രവർത്തി ദിനം ആവശ്യം
പൊലീസ് റിക്രൂട്ട്‌മെന്റിൽ 5 കിലോമീറ്റര്‍ ഓടിയതിന് പിന്നാലെ 25കാരൻ കുഴഞ്ഞുവീണു, പൊലീസുകാരനായ പിതാവിന്റെ മുന്നിൽ ദാരുണാന്ത്യം