വിഭജന ചരിത്രത്തിൽ തിരുത്ത്; എൻസിഇആർടി പുതിയ പാഠപുസ്തകത്തിലെ തിരുത്തിൽ കോൺഗ്രസിന് ആശ്വാസം; 'അംഗീകരിച്ചത് ഒരേയൊരു വഴി എന്ന നിലയിൽ'

Published : Feb 24, 2026, 10:33 AM IST
NCERT

Synopsis

എൻസിഇആർടി എട്ടാം ക്ലാസിലെ പുതിയ പാഠപുസ്തകത്തിൽ ഇന്ത്യാ-പാക് വിഭജനത്തെക്കുറിച്ചുള്ള ഭാഗം വിവാദമായി. ഗാന്ധിയും കോൺഗ്രസും മുസ്ലിങ്ങളും വിഭജനത്തെ എതിർത്തെങ്കിലും മറ്റ് വഴികളില്ലാതെ അംഗീകരിക്കുകയായിരുന്നുവെന്നാണ് പുതിയ പുസ്തകത്തിൽ പറയുന്നത്

ദില്ലി: എൻസിഇആർടി എട്ടാം ക്ലാസ് പുതിയ പാഠപുസ്തകത്തിൽ ഇന്ത്യാ-പാക് വിഭജനത്തെ കുറിച്ചുള്ള ഭാഗം വിവാദമാകുന്നു. 1947 ലെ ഇന്ത്യാ-പാക് വിഭജനത്തെ മഹാത്മാ ഗാന്ധിയും കോൺഗ്രസ് നേതൃത്വവും ഇന്ത്യയിലെ മുസ്ലിങ്ങളും എതിർത്തിരുന്നെങ്കിലും മറ്റ് വഴികളില്ലാതെ അവസാനം വിഭജനം അംഗീകരിക്കേണ്ടി വന്നുവെന്നാണ് പാഠപുസ്കം പറയുന്നത്. ഇതേ ക്ലാസിലെ പഴയ പാഠപുസ്തകത്തിൽ ഇതേ പാഠഭാഗത്തിൽ മറ്റൊരു വാദമാണ് വിഭജനവുമായി ബന്ധപ്പെട്ട് പരാമർശിച്ചത്. ബ്രിട്ടനിൽ നിന്നെത്തിയ മൂന്നംഗ കമ്മീഷന് മുന്നിൽ കോൺഗ്രസും മുസ്ലിം ലീഗും സമവായം ഉണ്ടാക്കാത്തതായിരുന്നു വിഭജനത്തിന് കാരണമെന്നായിരുന്നു വിശദീകരിച്ചത്. എന്നാൽ രാജ്യത്തിൻ്റെ മുന്നോട്ട് പോക്കിന് വിഭജനം മാത്രമായിരുന്നു കോൺഗ്രസ് നേതാക്കൾക്ക് മുന്നിലുണ്ടായിരുന്ന ഏക വഴിയെന്ന് പഴയ പാഠപുസ്തകത്തിൽ പറഞ്ഞിരുന്നില്ല.

'ഇന്ത്യാസ് ലോംഗ് റോഡ് ടു ഇൻഡിപെൻഡൻസ്' എന്ന അധ്യായത്തിലാണ് പുതിയ മാറ്റമുള്ളത്. 1857 ലെ കലാപത്തിനു ശേഷമുള്ള കാലഘട്ടം, 1947 വരെയുള്ള കാലഘട്ടം, സ്വാതന്ത്ര്യ പ്രസ്ഥാനം, ബംഗാൾ വിഭജനം, ഇന്ത്യാ വിഭജനം എന്നിവയാണ് ഈ അധ്യായത്തിൽ വിശദീകരിക്കുന്നത്. എട്ടാം ക്ലാസിലെ സാമൂഹ്യശാസ്ത്ര പാഠപുസ്തകത്തിന്റെ ഒന്നാം ഭാഗം കഴിഞ്ഞ വർഷം ജൂലൈയിലാണ് പുറത്തിറങ്ങിയത്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

KG
About the Author

Kiran Gangadharan

2019 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ബികോം ബിരുദവും ജേണലിസം ആൻ്റ് മാസ് കമ്യൂണിക്കേഷനിൽ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരളം, ദേശീയം, അന്താരാഷ്ട്ര വാര്‍ത്തകള്‍, ബിസിനസ്, ആരോഗ്യം, എന്റർടെയ്ൻമെൻ്റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 12 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, എക്‌സ്‌പ്ലൈന‍ർ വീഡിയോകൾ, വീഡിയോ അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: kiran.gangadharan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

രാജി വച്ച ഡോക്ടറോട് ചോദിച്ച നഷ്ടപരിഹാരം 42 ലക്ഷം, സ്വകാര്യ ആശുപത്രിയെ നിർത്തിപ്പൊരിച്ച് മദ്രാസ് ഹൈക്കോടതി
ഇപ്പോൾ വിവാഹം നടത്തണമെന്ന് യുവാവ്, ഇറങ്ങിപ്പോകാൻ വീട്ടുകാർ; 17കാരിയെയും മുത്തശ്ശിയെയും 24കാരൻ കുത്തിക്കൊന്നു