കൊവിഡിൻ്റെ രണ്ടാം തരംഗത്തിൽ മരണനിരക്ക് കുറവ്, വരുന്ന മൂന്നാഴ്ച നിർണായകം: ഹർഷവർധൻ സിംഗ്

Published : Apr 20, 2021, 05:06 PM IST
കൊവിഡിൻ്റെ രണ്ടാം തരംഗത്തിൽ മരണനിരക്ക് കുറവ്, വരുന്ന മൂന്നാഴ്ച നിർണായകം: ഹർഷവർധൻ സിംഗ്

Synopsis

ജനങ്ങൾ പരിഭ്രാന്തരാകരുതെന്നും സ‍ർക്കാ‍ർ ഒപ്പമുണ്ടെന്നും പ്രധാനമന്ത്രി 24 മണിക്കൂറും സാഹചര്യം വിലയിരുത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.   

ദില്ലി: രാജ്യത്ത് ഇപ്പോൾ ഉണ്ടായ കൊവിഡിൻ്റെ അതിതീവ്ര വ്യാപനം നിയന്ത്രിക്കാനാവുമെന്ന് കേന്ദ്രആരോഗ്യമന്ത്രി ഡോ.ഹർഷവർധൻ. രണ്ടാം തരംഗത്തിൽ മരണനിരക്ക് കുറവാണെന്നും രണ്ടാം തരംഗത്തെ നിയന്ത്രിക്കാനാവുമെന്നും അദ്ദേഹം പറഞ്ഞു. കൊവിഡ് വ്യാപനം തടയാൻ കൂടുതൽ ചികിത്സാ സൗകര്യങ്ങൾ ഏ‍ർപ്പെടുത്തും. ജനങ്ങൾ പരിഭ്രാന്തരാകരുതെന്നും സ‍ർക്കാ‍ർ ഒപ്പമുണ്ടെന്നും പ്രധാനമന്ത്രി 24 മണിക്കൂറും സാഹചര്യം വിലയിരുത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. 

അതേസമയം ദേശീയ ലോക്ക് ഡൗൺ ഭയന്ന് കുടിയേറ്റ തൊഴിലാളികൾ നാട്ടിലേക്ക് മടങ്ങാൻ ധൃതി കൂട്ടേണ്ടതില്ലെന്ന് കേന്ദ്ര റെയിൽവേ മന്ത്രീ പീയുഷ് ​ഗോയൽ പറഞ്ഞു. രാജ്യത്ത് ട്രെയിൻ സ‍ർവ്വീസ് നിർത്തി വയ്ക്കാൻ ആലോചിക്കുന്നില്ല. ഇതേക്കുറിച്ച് തൊഴിലാളികൾക്ക് ആശങ്ക വേണ്ട. നാട്ടിലേക്ക് മടങ്ങാനായി ദില്ലിയടക്കമുള്ള ന​ഗരങ്ങളിൽ കുടിയേറ്റ തൊഴിലാളികൾ തിരക്ക് കൂട്ടുന്ന സാഹചര്യത്തിലാണ് റെയിൽവേ മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

'മെസിയുടെ ഇടുപ്പിൽ കയ്യിട്ട് ചിത്രമെടുക്കാൻ ശ്രമിച്ച് വിഐപി', കൊൽക്കത്ത പരിപാടി കുളമാക്കിയത് വിഐപിയെന്ന് സതാദ്രു ദത്ത
288ൽ 207 സീറ്റുകളും സ്വന്തമാക്കി ബിജെപി സഖ്യത്തിന്‍റെ തേരോട്ടം, എംവിഎക്ക് ലഭിച്ചത് വെറും 44 സീറ്റ്, ബിജെപി നിങ്ങളെ വിഴുങ്ങുമെന്ന് കോൺ​ഗ്രസ്