13 ഇടത്ത് റെയ്ഡ്, ഐഎസ് ബന്ധമുള്ള 3 പേർ പിടിയിൽ; വിവിധയിടങ്ങളിൽ ആക്രമണം നടത്താൻ പദ്ധതിയിട്ടവരെന്നും എൻഐഎ 

Published : May 27, 2023, 04:54 PM IST
13 ഇടത്ത് റെയ്ഡ്, ഐഎസ് ബന്ധമുള്ള 3 പേർ പിടിയിൽ; വിവിധയിടങ്ങളിൽ ആക്രമണം നടത്താൻ പദ്ധതിയിട്ടവരെന്നും എൻഐഎ 

Synopsis

സയ്യിദ് മമ്മൂർ അലി, മുഹമ്മദ് ആദിൽ ഖാൻ, മുഹമ്മദ് ഷാഹിദ് എന്നിവരാണ് പിടിയിലായത്

ഭോപ്പാൽ: രാജ്യത്ത് വിവിധയിടങ്ങളിൽ ആക്രമണം നടത്താൻ പദ്ധതിയിട്ട 3 പേരെ പിടികൂടിയെന്ന് ദേശീയ അന്വേഷണ ഏജൻസി. ഐ എസ് ബന്ധമുള്ള 3 പേരാണ് പിടിയിലായതെന്നും എൻ ഐ എ വ്യക്തമാക്കി. :മധ്യ പ്രദേശിൽ നിന്നാണ് ഇവരെ പിടികൂടിയത്. സയ്യിദ് മമ്മൂർ അലി, മുഹമ്മദ് ആദിൽ ഖാൻ, മുഹമ്മദ് ഷാഹിദ് എന്നിവരാണ് പിടിയിലായത്. പതിമൂന്ന് ഇടങ്ങളിൽ റെയ്ഡ് നടത്തിയെന്നും കൂടുതൽ അന്വേഷണം നടക്കുകയാണെന്നും എൻ ഐ എ വ്യക്തമാക്കി. രാജ്യത്ത് വിവിധയിടങ്ങളിൽ ആക്രമണങ്ങൾക്ക് പദ്ധതിയിട്ടവരാണ് അറസ്റ്റിലായവരെന്നും എൻ ഐ എ വിവരിച്ചു. മധ്യപ്രദേശ് പൊലീസിന്റെ ഭീകരവിരുദ്ധ സേനയും (എ ടി എസ്) സംയുക്ത ഓപ്പറേഷനിൽ പങ്കാളികളായെന്ന് ദേശീയ അന്വേഷണ ഏജൻസി വ്യക്തമാക്കി.

ഉത്തരേന്ത്യയിൽ വ്യാപക എൻഐഎ റെയ്ഡ്; പരിശോധന ആറ് സംസ്ഥാനങ്ങളിലായി 100 ഇടങ്ങളിൽ

ജബൽപൂരിൽ നിന്നാണ് മൂന്ന് പേരെ അറസ്റ്റ് ചെയ്തതെന്നും എൻ ഐ എ വിശദമാക്കി. മെയ് 26, 27 തീയതികളിൽ ജബൽപൂരിലെ 13 സ്ഥലങ്ങളിൽ എൻ ഐ എ നടത്തിയ രാത്രികാല റെയ്ഡിലാണ് അറസ്റ്റ്. പിടിയിലായ സയ്യിദ് മമ്മൂർ അലി, മുഹമ്മദ് ആദിൽ ഖാൻ, മുഹമ്മദ് ഷാഹിദ് എന്നിവരെ ഭോപ്പാലിലെ എൻ ഐ എ പ്രത്യേക കോടതിയിൽ ഹാജരാക്കും. മൂർച്ചയേറിയ ആയുധങ്ങൾ, വെടിക്കോപ്പുകൾ, ഡിജിറ്റൽ ഉപകരണങ്ങൾ എന്നിവയും കേന്ദ്ര ഏജൻസി പിടിച്ചെടുത്തിട്ടുണ്ട്.

ഐഎസിനു വേണ്ടി ഇന്ത്യയിൽ ഭീകരാക്രമണങ്ങൾ അഴിച്ചുവിടുക എന്ന ഉദ്ദേശത്തോടെയാണ് ഇവർ പ്രവർത്തിച്ചിരുന്നതെന്ന് എൻ ഐ എ പറയുന്നു. രാജ്യത്ത് ഭീകരത പടർത്താനുള്ള പദ്ധതികളും ഗൂഢാലോചനകളും ആസൂത്രണം ചെയ്തിരുന്നതായും ദേശിയ അന്വേഷണ ഏജൻസി കൂട്ടിച്ചേർത്തു. മൂന്ന് പ്രതികളും ഫണ്ട് ശേഖരണം, ഐ എസിന്‍റെ ആശയം പ്രചരിപ്പിക്കൽ, യുവാക്കളെ പ്രചോദിപ്പിക്കുകയും റിക്രൂട്ട് ചെയ്യുകയും ചെയ്തിരുന്നതായും എൻ ഐ എ പറയുന്നു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

രാജിവെച്ച ധർമേന്ദ്ര പ്രധാന പുകഴ്ത്തി കാസർകോട് കേന്ദ്ര സർവകലാശാല
സിജെപി രാഷ്ട്രീയ പാർട്ടി രൂപീകരിക്കുമോ? സമര വിജയത്തിന് ശേഷം ബദൽ ശക്തിയായി ഇടപെടാൻ നിലവിൽ ആലോചന