
ബെംഗളൂരു: തടിയൻ്റവിട നസീറിന് സഹായം നൽകിയ ജയിൽ സൈക്യാട്രിസ്റ്റും പൊലീസുകാരനുമടക്കം മൂന്ന് പേരെ അറസ്റ്റ് ചെയ്ത് എൻഐഎ. തടിയൻ്റവിട നസീറിന് ജയിലിലേക്ക് ഫോൺ ഒളിച്ചു കടത്തി എത്തിച്ചു നൽകിയതിനാണ് ജയിൽ സൈക്യാട്രിസ്റ്റിനെ അറസ്റ്റ് ചെയ്തത്. പരപ്പന അഗ്രഹാര ജയിലിലെ സൈക്യാട്രിസ്റ്റ് ഡോ നാഗരാജ് ആണ് അറസ്റ്റിലായത്. നസീറിനെ വിവിധ കോടതികളിലേക്ക് എത്തിക്കുന്നതിൻ്റെ വിവരങ്ങൾ കൈമാറിയതിനാണ് എഎസ്ഐ അറസ്റ്റിലായത്. സിറ്റി ആംഡ് റിസർവിലെ എഎസ്ഐ ചൻ പാഷയെ ആണ് എൻഐഎ അറസ്റ്റ് ചെയ്തത്.
തീവ്രവാദക്കേസ് പ്രതികളിൽ ഒരാളുടെ അമ്മയും അറസ്റ്റിലായിട്ടുണ്ട്. വിവിധ തീവ്രവാദ കേസുകളിൽ പ്രതിയായ ജുനൈദ് അഹമ്മദിൻ്റെ അമ്മ അനീസ് ഫാത്തിമയാണ് അറസ്റ്റിലായത്. തടിയന്റെവിട നസീറിന് വിവരങ്ങൾ കൈമാറുകയും പണം ജയിലിൽ എത്തിച്ചു നൽകുകയും ചെയ്തു എന്ന് കണ്ടെത്തിയതിനെ തുടർന്നാണ് അറസ്റ്റ്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam