MalayalamNewsableKannadaKannadaPrabhaTeluguTamilBanglaHindiMarathiMyNation
  • Facebook
  • Twitter
  • whatsapp
  • YT video
  • insta
  • Latest News
  • News
  • Entertainment
  • Sports
  • Magazine
  • Life
  • Pravasam
  • Money
  • Election 2025
  • Automobile
  • Home
  • News
  • India News
  • വിവാഹം കഴിഞ്ഞ് വെറും മൂന്ന് മാസം, ഭക്ഷണം കഴിച്ച് ദമ്പതികളുടെ രാത്രിനടത്തം, ഭർത്താവിനെ കാമുകനൊപ്പം ചേർന്ന് വകവരുത്തിയ യുവതി

വിവാഹം കഴിഞ്ഞ് വെറും മൂന്ന് മാസം, ഭക്ഷണം കഴിച്ച് ദമ്പതികളുടെ രാത്രിനടത്തം, ഭർത്താവിനെ കാമുകനൊപ്പം ചേർന്ന് വകവരുത്തിയ യുവതി

രാത്രികാല നടത്തം അവസാനിച്ചത് കൊലപാതകത്തിൽ; വിവാഹം കഴിഞ്ഞ് മൂന്നാം മാസം ഭർത്താവിനെ കാമുകനൊപ്പം ചേർന്ന് വകവരുത്തി യുവതി, ഞെട്ടിക്കുന്ന കൊലപാതക കഥ.

1 Min read
Author : Prabeesh PP
| Updated : Feb 06 2026, 04:19 PM IST
Share this Photo Gallery
  • FB
  • TW
  • Linkdin
  • Whatsapp
  • GNFollow Us
17
രാത്രികാല നടത്തം അവസാനിച്ചത് കൊലപാതകത്തിൽ; വിവാഹം കഴിഞ്ഞ് മൂന്നാം മാസം ഭർത്താവിനെ കാമുകനൊപ്പം ചേർന്ന് വകവരുത്തി യുവതി
Image Credit : X

രാത്രികാല നടത്തം അവസാനിച്ചത് കൊലപാതകത്തിൽ; വിവാഹം കഴിഞ്ഞ് മൂന്നാം മാസം ഭർത്താവിനെ കാമുകനൊപ്പം ചേർന്ന് വകവരുത്തി യുവതി

സാധാരണ പോലെ രാത്രിഭക്ഷണത്തിന് ശേഷം ഭാര്യയോടൊപ്പം നടക്കാനിറങ്ങിയതായിരുന്നു ആശിഷ് കുമാർ. എന്നാൽ ആ നടത്തം തന്റെ മരണത്തിലേക്കുള്ളതായിരുന്നു എന്ന് ആ 27-കാരൻ അറിഞ്ഞില്ല. വിവാഹം കഴിഞ്ഞ് വെറും മൂന്ന് മാസത്തിനുള്ളിൽ ഭാര്യ അഞ്ജലിയും കാമുകനും ചേർന്ന് ആസൂത്രണം ചെയ്ത കൊലപാതകത്തിന്റെ ഞെട്ടലിലാണ് രാജസ്ഥാൻ.

27
വിശ്വസിച്ച് കൂടെപ്പോയി, കാത്തിരുന്നത് മരണം
Image Credit : Google

വിശ്വസിച്ച് കൂടെപ്പോയി, കാത്തിരുന്നത് മരണം

ജനുവരി 30-ന് രാത്രിയാണ് സംഭവം. പതിവ് ശീലമനുസരിച്ച് ഭാര്യ അഞ്ജലിക്കൊപ്പം നടക്കാനിറങ്ങിയതായിരുന്നു സ്വകാര്യ സ്കൂൾ അധ്യാപകനായ ആശിഷ്. വിജനമായ സ്ഥലത്തെത്തിയപ്പോൾ കാമുകന് അഞ്ജലി മുൻകൂട്ടി നിശ്ചയിച്ച സിഗ്നൽ നൽകി.

Related Articles

Related image1
ഹണിമൂണിൽ കല്ലുകടിയായി വിവാഹ പൂർവ്വ ബന്ധം, ശ്രീലങ്കൻ ഹണിമൂൺ പാതിവഴിയിൽ വിട്ടു, ദിവസങ്ങളുടെ ഇടവേളയിൽ ആത്മഹത്യ
Related image2
വീണ്ടും ഹണിമൂൺ കൊലപാതകം; യുവാവിനെ വാഹനമിടിപ്പിച്ചു കൊന്ന ഭാര്യയും കാമുകനും പിടിയിൽ
37
കുറ്റിക്കാട്ടിൽ മറഞ്ഞിരുന്ന കൊലയാളികൾ
Image Credit : Google

കുറ്റിക്കാട്ടിൽ മറഞ്ഞിരുന്ന കൊലയാളികൾ

അഞ്ജലിയുടെ സിഗ്നൽ ലഭിച്ചതോടെ കുറ്റിക്കാട്ടിൽ മറഞ്ഞിരുന്ന കാമുകൻ സഞ്ജയും സുഹൃത്തുക്കളായ രോഹിത്തും സിദ്ധാർത്ഥും പുറത്തുവന്നു. അവർ വടികൾ കൊണ്ട് ആശിഷിനെ ക്രൂരമായി മർദ്ദിച്ചു. ബോധം മറയാതിരുന്ന ആശിഷിനെ മഫ്ലർ ഉപയോഗിച്ച് ശ്വാസം മുട്ടിച്ച് മരണം ഉറപ്പാക്കി.

47
കവർച്ചാ നാടകവും ബോധക്ഷയവും
Image Credit : Google

കവർച്ചാ നാടകവും ബോധക്ഷയവും

കൊലപാതകം ഒരു കവർച്ചയ്ക്കിടെ നടന്നതാണെന്ന് വരുത്തിത്തീർക്കാൻ അഞ്ജലി തന്റെ കമ്മലുകളും ആശിഷിന്റെ മൊബൈൽ ഫോണും കൊലയാളികൾക്ക് നൽകി. തുടർന്ന് തനിക്കും മർദ്ദനമേറ്റെന്ന് വരുത്താൻ സ്ഥലത്ത് ബോധരഹിതയായി കിടന്നു.

57
ഇഷ്ടമില്ലാത്ത വിവാഹം, ഒടുങ്ങാത്ത പക
Image Credit : Google

ഇഷ്ടമില്ലാത്ത വിവാഹം, ഒടുങ്ങാത്ത പക

സഞ്ജയുമായി ആറുവർഷത്തിലേറെയായി അഞ്ജലി പ്രണയത്തിലായിരുന്നു. ഇത് വീട്ടുകാർക്ക് അറിയാമായിരുന്നിട്ടും ഒക്ടോബർ 30-ന് ആശിഷുമായി അവളുടെ വിവാഹം നടത്തി. വിവാഹശേഷവും സഞ്ജുവിനോടൊപ്പം ജീവിക്കാനായിരുന്നു അഞ്ജലിയുടെ ആഗ്രഹം. കാമുകന്റെ അടുത്തായിരിക്കാൻ ശ്രീഗംഗാനഗറിൽ എം.എയ്ക്ക് ചേരണമെന്ന അഞ്ജലിയുടെ ആവശ്യം ഭർത്താവ് ആശിഷ് എതിർത്തു. ഇതോടെയാണ് ആശിഷിനെ ഒഴിവാക്കാൻ 16 ദിവസം മുൻപ് കാമുകനുമായി ചേർന്ന് അഞ്ജലി കൊലപാതകം പ്ലാൻ ചെയ്തത്.

67
കുടുക്കിയത് സിഡിആർ രേഖകൾ
Image Credit : Google

കുടുക്കിയത് സിഡിആർ രേഖകൾ

ആദ്യം കവർച്ചാ കേസായി പരിഗണിച്ചെങ്കിലും അഞ്ജലിയുടെ മൊഴികളിലെ വൈരുദ്ധ്യം പോലീസിന് സംശയമുണ്ടാക്കി. ഫോൺ രേഖകളും പോസ്റ്റ്മോർട്ടം റിപ്പോർട്ടും പരിശോധിച്ചതോടെ ഗൂഢാലോചന പുറത്തായി. ചൊവ്വാഴ്ച അഞ്ജലിയുൾപ്പെടെ നാലുപേരെയും പോലീസ് അറസ്റ്റ് ചെയ്തു.

77
മേഘാലയയിലെ 'ഹണിമൂൺ' കൊലപാതകം
Image Credit : Google

മേഘാലയയിലെ 'ഹണിമൂൺ' കൊലപാതകം

2025 മേയിൽ സമാനമായ മറ്റൊരു ക്രൂരത മേഘാലയയിലും നടന്നിരുന്നു. വിവാഹം കഴിഞ്ഞ് രണ്ടാഴ്ചയ്ക്കുള്ളിൽ ഹണിമൂണിനിടെ രാജ രഘുവംശിയെ ഭാര്യ സോനം കാമുകനൊപ്പം ചേർന്ന് കൊലപ്പെടുത്തി. ക്വട്ടേഷൻ സംഘത്തെ ഉപയോഗിച്ച് രാജയെ കൊന്ന് കൊക്കയിൽ തള്ളുകയായിരുന്നു.

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

About the Author

PP
Prabeesh PP
2017 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ഡെവലപ്മെന്റ്റ് സ്റ്റഡീസിൽ ബിരുദാനന്തര ബിരുദവും ജേണലിസത്തില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. പ്രാദേശിക, കേരള, ദേശീയ അന്താരാഷ്ട്ര വാർത്തകൾ, സംസ്ഥാന, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകളും എന്റര്‍ടെയിന്‍മെന്റ്, ആരോഗ്യം തുടങ്ങിയ വിഷയങ്ങളിലും എഴുതുന്നു. ഒരു പതിറ്റാണ്ട് പിന്നിട്ട മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം.മെയില്‍: prabeesh@asianetnews.in
കൊലപാതകം

Latest Videos
Recommended Stories
Recommended image1
ജനറൽ നരവനെയുടെ പുസ്തകത്തിന്റെ കവറുമായി സഭയിൽ പ്രതിപക്ഷം, രാഹുലിനെ സംസാരിക്കാൻ അനുവദിക്കാത്തതിൽ പ്രതിഷേധം
Recommended image2
'ലജ്ജ തോന്നുന്നു, ലാമയെ കണ്ടെത്താൻ പോലീസ് എന്ത് ചെയ്തു?' സുരജ് ലാമ കേസിൽ പൊലീസിന് രൂക്ഷ വിമ‍ര്‍ശനം
Recommended image3
`പ്രശസ്തിക്കായി കോടതിയെ ഉപയോഗിക്കുന്നു'; തെരഞ്ഞെടുപ്പ് ഫലം റദ്ദാക്കണമെന്ന പ്രശാന്ത് കിഷോറിന്റെ പാർട്ടി ആവശ്യത്തിൽ ഇടപെടാൻ വിസമ്മതിച്ച് സുപ്രീം കോടതി
Related Stories
Recommended image1
ഹണിമൂണിൽ കല്ലുകടിയായി വിവാഹ പൂർവ്വ ബന്ധം, ശ്രീലങ്കൻ ഹണിമൂൺ പാതിവഴിയിൽ വിട്ടു, ദിവസങ്ങളുടെ ഇടവേളയിൽ ആത്മഹത്യ
Recommended image2
വീണ്ടും ഹണിമൂൺ കൊലപാതകം; യുവാവിനെ വാഹനമിടിപ്പിച്ചു കൊന്ന ഭാര്യയും കാമുകനും പിടിയിൽ
News
Malayalam NewsBreaking Malayalam NewsLatest Malayalam NewsIndia News in MalayalamKerala NewsCrime NewsInternational News in MalayalamGulf News in MalayalamViral News
Entertainment
Malayalam Film NewEntertainment News in MalayalamMalayalam Short FilmsMalayalam Movie ReviewMalayalam Movie TrailersMalayalam Web SeriesMalayalam Bigg BossBox Office Collection MalayalamMalayalam Songs & MusicMalayalam Miniscreen & TV NewsMalayalam Celebrity Interviews
Sports
Sports News in MalayalamCricket News in MalayalamFootball News in MalayalamISL News MalayalamIPL News MalayalamWorld Cup News Malayalam
Lifestyle
Lifestyle News in MalayalamLifestyle Tips in MalayalamFood and Recipes in MalayalamHealth News in MalayalamHome Decor Tips in MalayalamWoman Lifestyle Tips in MalayalamPets & Animals Care TipsWell-being & Mental Health News Malayalam
Magazine
Malayalam MagazinesMalayalam Krishi (Agriculture)India Art Magazine MalayalamMalayalam BooksMalayalam ColumnistMagazine ConversationsCulture MagazinesMalayalam Short StoriesConversations MagazineWeb Exclusive MagazineWeb Specials MagazineVideo Cafe Magazine
Business
Business NewsAutomobile NewsTechnologiesFact Check News
Krishi Pazhamchollukal
Pravasi Malayali World, News & Life UpdatesGulf Round UpDear Big Ticket
Asianet
Follow us on
  • Facebook
  • Twitter
  • whatsapp
  • YT video
  • insta
  • Download on Android
  • Download on IOS
  • About Website
  • About Tv
  • Terms of Use
  • Privacy Policy
  • CSAM Policy
  • Complaint Redressal - Website
  • Complaint Redressal - TV
  • Compliance Report Digital
  • Investors
© Copyright 2026 Asianxt Digital Technologies Private Limited (Formerly known as Asianet News Media & Entertainment Private Limited) | All Rights Reserved