'പ്രതികള്‍ പ്രവര്‍ത്തിച്ചത് തമിഴ്നാട്- കേരള അതിർത്തി കേന്ദ്രീകരിച്ച്'; ഐ എസ് പ്രചാരണക്കേസില്‍ എൻഐഎ കുറ്റപത്രം

By Web TeamFirst Published Aug 18, 2022, 6:24 PM IST
Highlights

ചെന്നൈ എൻഐഎ കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്.  ഈ കേസുമായി ബന്ധപ്പെട്ട് തിരുവനന്തപുരം വട്ടിയൂർക്കാവില്‍  അടക്കം എൻഐഎ റെയിഡ് നടത്തിയിരുന്നു. 
 

ദില്ലി: കേരളം ,തമിഴ്നാട് കേന്ദ്രീകരിച്ചുള്ള ഐ എസ് പ്രചാരണക്കേസില്‍ എൻഐഎ കുറ്റപത്രം സമർപ്പിച്ചു. തമിഴ്നാട് സ്വദേശി സാദിഖ് ബാഷ അടക്കം നാല് പേർക്കെതിരെയാണ് കുറ്റപ്പത്രം.  ചെന്നൈ എൻഐഎ കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്.  ഈ കേസുമായി ബന്ധപ്പെട്ട് തിരുവനന്തപുരം വട്ടിയൂർക്കാവില്‍  അടക്കം എൻഐഎ റെയ്ഡ്‍ നടത്തിയിരുന്നു. 

സാദിഖ് ബാച്ചാ, ആർ ആഷിഖ്, മുഹമ്മദ് ഇർഫാൻ, റഹ്മത്തുള്ള എന്നിവരാണ് കേസിലെ പ്രതികൾ. തമിഴ്നാട് കേരളം അതിർത്തി കേന്ദ്രീകരിച്ചാണ് സംഘം പ്രവർത്തിച്ചതെന്ന് എൻഐഎ കുറ്റപത്രത്തില്‍ പറയുന്നു. ഇവർ ഐ എസിലേക്ക് സാങ്കേതിക പരിജ്ഞാനമുള്ളവരെ അടക്കം റിക്രൂട്ട് ചെയ്തു. മൂന്ന് സംഘടനകൾ രൂപീകരിച്ച് ഇവർ ഐ എസ് പ്രചാരണവും നടത്തി. ശ്രീലങ്കയിലെ ഐ എസ് പ്രവർത്തകരുമായും സംഘം ബന്ധപ്പെട്ടെന്ന് എൻഐഎ കുറ്റപത്രത്തില്‍ പറയുന്നു. 

കഴിഞ്ഞ ഫെബ്രുവരിയിൽ മയിലാടുംതുറൈയിൽ വച്ച് പൊലീസുകാരെ അപകടപ്പെടുത്തി സാദിക്ക് സംഘവും രക്ഷപ്പെട്ടിരുന്നു.പിന്നീട് ഈ കേസിൽ ഇയാളെ തമിഴ്നാട് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു., ഐഎസ്ഐഎസിന് വേണ്ടി ഫണ്ട് സ്വരൂപിക്കുന്നു വിഘടനവാദ സംഘടനങ്ങൾ രൂപീകരിച്ച് റിക്രൂട്ടിംഗിൽ പങ്കാളിയാകുന്നു തുടങ്ങിയ കണ്ടെത്തലാണ് സാദിക്ക് ബാച്ച് എതിരെയുള്ള്ത് .ഇതുസംബന്ധിച്ച് തെളിവുകൾ കിട്ടിയോതെടെതമിഴ്നാട് പൊലീസ് അന്വേഷണം എൻഐഎക്ക് കൈമാറിയത്.. സാദ്ദിഖ് ബാഷ നിരവധി തവണ തിരുവനന്തപുരത്ത് വന്നുപോവുകയും, വട്ടിയൂര്‍കാവില്‍ രണ്ടാം ഭാര്യ യുടെ വീട്ടില്‍ ഒളിവില്‍ കഴിയുകയും ചെയ്തിരുന്നുവെന്നും വിവരങ്ങള്‍ ലഭിച്ചതിനെ തുടര്‍ന്നാണ് എന്‍ഐഎ  റെയ്ഡ് നടത്തിയത്.

Read Also: കൊച്ചി ഫ്ലാറ്റ് കൊലപാതകം; അര്‍ഷാദിന്‍റെ അറസ്റ്റ് രേഖപ്പെടുത്തി, കസ്റ്റഡിയില്‍ വാങ്ങാനായില്ല; ദുരൂഹത തുടരുന്നു

കൊച്ചിയിൽ യുവാവിനെ കൊലപ്പെടുത്തി ഫ്ലാറ്റിൽ ഒളിപ്പിച്ച സംഭവത്തിൽ മുഖ്യപ്രതി അര്‍ഷാദിന്‍റെ അറസ്റ്റ് രേഖപ്പെടുത്തി. കാസര്‍കോട് ഒന്നാം ക്ലാസ് മജിസ്ട്രേറ്റിന്‍റെ അനുമതിയോടെയാണ് അന്വേഷണ സംഘം അറസ്റ്റ് രേഖപ്പെടുത്തിയത്. അര്‍ഷാദ് മയക്കുമരുന്ന് കേസില്‍ റിമാന്‍റില്‍ ആയതിനാല്‍ കസ്റ്റഡിയില്‍ വാങ്ങാനായില്ല. ഇയാളെ നാളെ കസ്റ്റഡിയില്‍ വാങ്ങും.

കേസില്‍  കൂടുതൽ പ്രതികളുടെ പങ്ക്  പൊലീസ് സംശയിക്കുന്നു. പ്രതിയായ അർഷാദിന് ഒറ്റയ്ക്ക് മൃതദേഹം  ഫ്ളാറ്റിലെ ഡക്ടിൽ തൂക്കിയിടാൻ കഴിയില്ലെന്നാണ് പൊലീസ് കരുതുന്നത്. പ്രതി അർഷാദും കൊല്ലപ്പെട്ട സജീവ് കൃഷ്ണയും തമ്മിൽ പണമിടപാട് ത‍ർക്കം ഉണ്ടായതായും സിറ്റി പോലീസ് കമ്മീഷണർ വ്യക്തമാക്കി

സജീവ് കൃഷ്ണയെ ക്രൂരമായി കൊലപ്പെടുത്തിയ അർഷാദ്  ഫ്ലാറ്റിലെ രക്തക്കറ മായ്ച്ച് പ്ലാസ്റ്റിക് കവറിലും തുണിയിലും പൊതി‌ഞ്ഞാണ് ഒളിപ്പിച്ചത്.  മൃതദേഹം ഫ്ലാറ്റിലെ ഡക്ടിൽ തൂക്കിയിട്ട നിലയിലായിരുന്നു. അർഷാദിന് ഒറ്റയ്ക്ക് ഇത് ചെയ്യാൻ കഴിയില്ലെന്ന സംശയമാണ് പൊലീസിന് ഉള്ളത്. ഫ്ലാറ്റിൽ സംശയകരമായ സാഹചര്യത്തിൽ എത്തിയ ആളുകളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയാണ്. അർഷാദിനെകൂടി കൊച്ചിയിലെത്തിച്ച് ചോദ്യം ചെയ്യുന്നതോടെ സത്യം പുറത്ത് വരുമെന്ന് പൊലീസ് വ്യക്തമാക്കി.  പിടിയിലാകുമ്പോഴും ലഹരിയിലായിരുന്നു അർഷാദെന്നും കമ്മീഷണർ വ്യക്തമാക്കി. (വിശദമായി വായിക്കാം...)

Read Also: പാലിൽ യൂറിയ; കേരള- തമിഴ്നാട് അതിർത്തിയിൽ പിടികൂടിയത് 12750 ലിറ്റർ മായം കലര്‍ന്ന പാല്‍

click me!