തമിഴ്നാട്ടിലും പുതുച്ചേരിയിലും എൻഐഎ റെയ്ഡ്: വ്യാജ ആധാർ കാർഡുകളുമായി ചെന്നൈയിൽ 3 പേർ പിടിയിൽ

Published : Nov 08, 2023, 10:46 AM ISTUpdated : Nov 08, 2023, 01:12 PM IST
തമിഴ്നാട്ടിലും പുതുച്ചേരിയിലും എൻഐഎ റെയ്ഡ്: വ്യാജ ആധാർ കാർഡുകളുമായി ചെന്നൈയിൽ 3 പേർ പിടിയിൽ

Synopsis

ഇവർക്ക് നിരോധിക്കപ്പെട്ട സംഘടനകളുമായി ബന്ധമുണ്ടെന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. 

ചെന്നൈ: ബംഗ്ലാദേശിൽ നിന്നുള്ള മനുഷ്യക്കടത്തിൽ രാജ്യവ്യാപക റെയ്ഡുമായി എൻഐഎ. 10 സംസ്ഥാനങ്ങളിലാണ് എന്‍ഐഎ പരിശോധന നടത്തുന്നത്. പരിശോധനയെ തുടര്‍ന്ന്  ചെന്നൈയിൽ  3 ബംഗ്ലാദേശി പൗരന്മാരെ  അറസ്റ്റു ചെയ്തു. ഷബാബുദ്ദീന്‍, മുന്ന, മിയാൻ എന്നിവരാണ്  പിടിയിലായത്. ത്രിപുരയിലെ മേൽവിലാസത്തിലുള്ള വ്യാജ ആധാര്‍ കാര്‍ഡുകളും കണ്ടെടുത്തു . ബംഗ്ലാദേശിൽ നിന്ന് അനധികൃതമായി എത്തുന്ന പലര്‍ക്കും നിരോധിക്കപ്പെട്ട സംഘടനകളുമായി ബന്ധം  ഉണ്ടെന്ന റിപ്പോര്‍ട്ടുകളുടെ പശ്ചാത്തലത്തിലാണ് എന്‍ഐഎ രാജ്യവ്യാപക പരിശോധന നടത്തുന്നത്.

മനുഷ്യകടത്തിൽ തമിഴ്നാട്ടിലും പുതുച്ചേരിയിലും NIA റെയ്ഡ്.

പിഎഫ്ഐ കേസ്; ഒരു പ്രതിക്കെതിരെ കൂടി എന്‍ഐഎ കുറ്റപത്രം നല്‍കി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

മമതയെ ഞെട്ടിച്ച് തൃണമൂൽ കോൺഗ്രസിലെ വിമത വിഭാഗം; ഋതബ്രത ബാനർജിയുടെ നേതൃത്വത്തിൽ കൊൽക്കത്തയിലെ പാർട്ടി ആസ്ഥാനം പിടിച്ചടക്കി
ഇന്തോനേഷ്യ, ഓസ്ട്രേലിയ, ന്യൂസിലാൻഡ് സന്ദർശനത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി; വിദ്യാർത്ഥി വിസ മുതൽ വ്യാപാരം വരെ വിഷയങ്ങൾ ചർച്ചയാകും