
ദില്ലി: നഗ്രോട്ടാ എറ്റുമുട്ടലിൽ എൻഐഎ കേസ് ഏറ്റെടുത്ത് അന്വേഷണം ആരംഭിച്ചു. ജമ്മു ശ്രീനഗർ ദേശീയപാതയിലെ നഗ്രോട്ടയിൽ ബാൻ ടോൾ പ്ലാസയ്ക്ക് സമീപത്തുണ്ടായ ഏറ്റുമുട്ടലിൽ പാക്കിസ്ഥാനിൽ നിന്നെത്തിയ നാല് ജയ്ഷേ മുഹമ്മദ് ഭീകരരെ സൈന്യം വധിച്ചിരുന്നു. സംഭവത്തിൽ പാക്കിസ്ഥാന് സംഭവത്തിൽ പങ്കുണ്ടെന്ന് ഇന്ത്യ ആരോപിച്ചിരുന്നു. ഇക്കാര്യത്തിലെ അന്വേഷണമാണ് എൻഐഎ ഏറ്റെടുത്തത്. നേരത്തെ മൂന്ന് തവണ എൻഐഎ സംഭവ സ്ഥലം സന്ദർശിച്ചിരുന്നെങ്കിലും കേസ് ഏറ്റെടുക്കൽ സംബന്ധിച്ച് വ്യക്തത നൽകിയിരുന്നില്ല. ഇന്നലെയാണ് ഇക്കാര്യത്തിൽ വ്യക്തതയായത്.
2020 നവംബർ 19 ന് ശ്രീനഗറിലേക്ക് ഒളിച്ചു കടക്കുകയായിരുന്നു ഭീകരർ സഞ്ചരിച്ച ട്രക്ക് സൈന്യം തടഞ്ഞതോടെ ഇവർ സൈനികര്‍ക്ക് നേരെ വെടിയുതിർക്കുകയായിരുന്നു. നാലംഗസംഘത്തെ മണിക്കൂറുകൾ നീണ്ട ഏറ്റുമുട്ടലിനൊടുവിലാണ് സൈന്യം കീഴ്പ്പെടുത്തിയത്. ഏറ്റുമുട്ടലിൽ പാകിസ്ഥാന്റെ പങ്കുണ്ടെന്ന് ഇന്ത്യ ആരോപിച്ചിരുന്നു.
ജമ്മു കശ്മീരിലെ തെരഞ്ഞെടുപ്പ് അട്ടിമറിയ്ക്കാനുള്ള പാക് ശ്രമമെന്നാണ് ഇന്ത്യയുടെ ആരോപണം. ഇത് വ്യക്തമാക്കുന്ന തെളിവുകൾ ഇന്ത്യൻ സൈന്യത്തിന് ലഭിച്ചിട്ടുണ്ടെന്ന റിപ്പോർട്ടുകളും പുറത്തു വന്നിട്ടുണ്ട്. പത്താൻകോട്ട് ആക്രമണത്തിന്റെ സൂത്രധാരനായ ജെയ്ഷേ ഭീകരൻ കാസിം ജാനിന്റെ കീഴിൽ പരിശീലനം നേടിയവരാണ് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടതെന്നാണ് വിവരം.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam