പൂഞ്ചിലെ ഭീകരാക്രമണം; അന്വേഷണം എന്‍ഐഎ ഏറ്റെടുത്തു, കശ്മീരിൽ കനത്ത ജാഗ്രത

Published : Apr 21, 2023, 06:35 AM IST
പൂഞ്ചിലെ ഭീകരാക്രമണം; അന്വേഷണം എന്‍ഐഎ ഏറ്റെടുത്തു, കശ്മീരിൽ കനത്ത ജാഗ്രത

Synopsis

അടുത്ത മാസം ജി 20 യുടെ ഭാഗമായുള്ള പരിപാടി ജമ്മു കശ്മീരിൽ നടക്കാനിരിക്കെയുണ്ടായ സംഭവത്തെ അതീവ ഗൗരവത്തോടെയാണ് കേന്ദ്ര സർക്കാർ കാണുന്നത്. ആക്രമണം നടത്തിയ ഭീകരർക്കായി സൈന്യത്തിന്‍റെ തെരച്ചിൽ തുടരുകയാണ്.

ദില്ലി: പൂഞ്ചിലെ ഭീകരാക്രമണത്തിന് പിന്നാലെ കനത്ത ജാഗ്രതയിൽ ജമ്മു കശ്മീർ. അടുത്ത മാസം ജി 20 യുടെ ഭാഗമായുള്ള പരിപാടി ജമ്മു കശ്മീരിൽ നടക്കാനിരിക്കെയുണ്ടായ സംഭവത്തെ അതീവ ഗൗരവത്തോടെയാണ് കേന്ദ്ര സർക്കാർ കാണുന്നത്. ആക്രമണം നടത്തിയ ഭീകരർക്കായി സൈന്യത്തിന്‍റെ തെരച്ചിൽ തുടരുകയാണ്. അന്വേഷണം എൻഐഎ ഏറ്റെടുത്തു. 

ഇന്നലെ തന്നെ എൻഐഎ സംഘം സ്ഥലത്ത് പരിശോധന നടത്തിയിരുന്നു. അഞ്ച് സൈനികരാണ് ആക്രമണത്തിൽ വീരമൃത്യു വരിച്ചത്. പരിക്കേറ്റ സൈനികന്റെ നില ഗുരുതരമായി തുടരുകയാണ്. ആക്രമണത്തിന്റെ ഉത്തരവാദിത്വം ജെയ് ഷേ അനൂകൂല സംഘടന ഏറ്റെടുത്തു എന്നാണ് റിപ്പോർട്ടുകൾ. ഭീകരതയ്ക്ക് എതിരെ കടുത്ത നടപടി സ്വീകരിക്കുമെന്ന് പ്രതിരോധ മന്ത്രി ട്വീറ്റ് ചെയ്തു.

PREV
click me!

Recommended Stories

ഗോവയിലെ പ്രമുഖ ക്ലബ്ബിൽ അഗ്നിബാധ, 23 പേർ കൊല്ലപ്പെട്ടു, ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചതെന്ന് വിലയിരുത്തൽ
യാത്രക്കാരുടെ ശ്രദ്ധക്ക്, ആശ്വാസ വാർത്ത! 30 സ്പെഷ്യൽ ട്രെയിനുകൾ, 37 ട്രെയിനുകളിൽ 116 അധിക കോച്ചുകൾ; ഇൻഡിഗോ യാത്രാ പ്രതിസന്ധി പരിഹരിക്കാൻ റെയിൽവേ