വായ്പ്പാ തട്ടിപ്പ്, നീരവ് മോദിയുടെ സഹായി കെയ്റോയിൽ പിടിയിൽ 

Published : Apr 12, 2022, 12:00 PM ISTUpdated : Apr 12, 2022, 12:02 PM IST
വായ്പ്പാ തട്ടിപ്പ്, നീരവ് മോദിയുടെ സഹായി കെയ്റോയിൽ പിടിയിൽ 

Synopsis

നീരവിന്‍റെ ബിസിനിസ് പങ്കാളിയായ സുഭാഷ് ശങ്കറിനെ ഈജിപ്തിലെ കെയ്റോയിൽ നിന്നാണ് സിബിഐ അറസ്റ്റ് ചെയ്തത്.

ദില്ലി: പതിനായിരം കോടിയിലേറെ രൂപയുടെ വായ്പാ തട്ടിപ്പ് നടത്തി നാടുവിട്ട വ്യവസായി നീരവ് മോദിയുടെ സഹായി പിടിയിൽ. നീരവിന്‍റെ ബിസിനിസ് പങ്കാളിയായ സുഭാഷ് ശങ്കറിനെ ഈജിപ്തിലെ കെയ്റോയിൽ നിന്നാണ് സിബിഐ അറസ്റ്റ് ചെയ്തത്. മുംബൈയിൽ എത്തിച്ച ഇയാളെ കോടതിയിൽ ഹാജരാക്കി കസ്റ്റഡിയിൽ വാങ്ങും. പഞ്ചാബ് നാഷണൽ ബാങ്കിൽനിന്ന് 13,000 കോടി രൂപയുടെ തട്ടിപ്പ് നടത്തിയ കേസിൽ മുഖ്യ പ്രതികളാണ് നീരവ് മോദിയും ബന്ധു മെഹുൽ ചോക്‌സിയും. 2018 ജനുവരിയോടെ ഇരുവരും ഇന്ത്യ വിടുകയായിരുന്നു. തുടർന്ന് പ്രതികൾക്കെതിരെ ലുക്കൗട്ട് നോട്ടീസ് ഇറക്കിയിട്ടുണ്ട്. 

ആർ‌ബി‌ഐ നിയന്ത്രിക്കുന്ന വിപണികളുടെ വ്യാപാര സമയത്തിൽ മാറ്റം

ദില്ലി : റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (Reserve Bank of India) നിയന്ത്രിക്കുന്ന വിപണികളിലെ വ്യാപാര സമയം ഏപ്രിൽ 18 മുതൽ രാവിലെ 9 മുതൽ ഉച്ചകഴിഞ്ഞ് 3.30 വരെയായിരിക്കുമെന്ന്  ആർബിഐ ഔദ്യോഗികമായി അറിയിച്ചു. കോവിഡ് 19 (COVID 19) മഹാമാരി പടർന്നുപിടിച്ചതിൽ പിന്നെയാണ് വ്യാപാര സമയങ്ങളിൽ മുൻപ് മാറ്റം വരുത്തിയത്. കോവിഡിന് മുൻപ് രാവിലെ 9 മണി മുതൽ വ്യാപാരം ആരംഭിക്കുമായിരുന്നു. എന്നാൽ കോവിഡ് അതി രൂക്ഷമായി പടർന്നുപിടിക്കുകയും ലോക്ഡൗൺ ഏർപ്പെടുത്തുകയും ചെയ്യ്തതോടു കൂടി വ്യാപാര സമയം മാറ്റുകയായിരുന്നു. നിലവിൽ രാവിലെ 10 മണിക്കാണ് വിപണി ആരംഭിക്കുന്നത്. പാൻഡെമിക്കിന്റെ പശ്ചാത്തലത്തിൽ ആർബിഐ നിയന്ത്രിക്കുന്ന വിവിധ വിപണികളുടെ ട്രേഡിംഗ് സമയം  2020 ഏപ്രിൽ 7 ന് മാറ്റം വരുത്തിയിരുന്നു. 

"കോവിഡ്-19 ഉയർത്തുന്ന അപകട സാധ്യതകൾ  കണക്കിലെടുത്താണ് 2020 ഏപ്രിൽ 7 മുതൽ റിസർവ് ബാങ്ക് നിയന്ത്രിക്കുന്ന വിവിധ വിപണികളുടെ ട്രേഡിംഗ് സമയം ഭേദഗതി ചെയ്തിട്ടുണ്ടായിരുന്നത്. തുടർന്ന് നിയന്ത്രണങ്ങൾ ലഘൂകരിച്ച് വ്യാപാര സമയം. 2020 നവംബർ 9 മുതൽ ഭാഗികമായി പുനഃസ്ഥാപിച്ചു. യാത്ര ചെയ്യാനുള്ള  നിയന്ത്രണങ്ങളും ഓഫീസുകൾ പ്രവർത്തിക്കാനുള്ള നിയന്ത്രണങ്ങളും എല്ലാം നീക്കിയതോടുകൂടി നിയന്ത്രിത ധനവിപണികൾ തുറക്കുന്നത് കോവിഡിന് മുൻപുള്ള സമയത്തേക്ക് പുനഃസ്ഥാപിക്കാൻ തീരുമാനിച്ചു എന്ന ആർബിഐ വ്യക്തമാക്കുന്നു. 

നിലവിലെ സമയം രാവിലെ 10 മുതൽ ഉച്ചയ്ക്ക് 2.30 വരെ ആണ് എന്നാൽ ഏപ്രിൽ 18 മുതൽ ഈ വിപണികളുടെ വ്യാപാര സമയം രാവിലെ 9 മുതൽ ഉച്ചകഴിഞ്ഞ് 3.30 വരെയായിരിക്കുമെന്ന് ആർബിഐ അറിയിച്ചു. 


 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഇത്രയും ക്രൂരനാവാൻ ഒരച്ഛന് എങ്ങനെ കഴിയുന്നു? 7 വയസ്സുകാരനെ ഉപദ്രവിച്ചത് അമ്മയെ കാണണമെന്ന് പറഞ്ഞ് കരഞ്ഞതിന്, കേസെടുത്തു
പുതിയ ലേബര്‍ കോഡ് വന്നാൽ ശമ്പളത്തിൽ കുറവുണ്ടാകുമോ?, വിശദീകരണവുമായി തൊഴിൽ മന്ത്രാലയം